HOME
DETAILS
MAL
പള്ളം അണ്ടര്‍ ബ്രിഡ്ജ് പ്രവൃത്തി തുടങ്ങി; റെയില്‍വേ ഗേറ്റ് അടച്ചു
backup
March 07 2017 | 20:03 PM
കാസര്‍കോട്: പള്ളം അണ്ടര്‍ ബ്രിഡ്ജിന്റെ പ്രവൃത്തി തുടങ്ങി. ഇന്നലെ രാവിലെയാണു പ്രവൃത്തി തുടങ്ങിയത്. അണ്ടര്‍ ബ്രിഡ്ജ് പ്രവൃത്തി തുടങ്ങിയതിനെ തുടര്‍ന്നു റെയില്‍വേ ഗെയിറ്റ് അടച്ചിട്ടു. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴി വരുന്ന വാഹനങ്ങള്‍ ബീച്ച് റോഡ് വഴി പോകണമെന്നു ബന്ധപ്പട്ടവര്‍ അറിയിച്ചു.
പള്ളം റെയില്‍വേ ഗേറ്റ് മുറിച്ചു കടന്നു യാത്ര ചെയ്യുന്ന കാല്‍നടയാത്രക്കാര്‍ക്ക് മല്യ-കരിപ്പൂര്‍ റോഡ് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. മുംബൈയിലെ സ്വകാര്യ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. മൂന്നു മാസം കൊണ്ടു പണി പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."