സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ നിന്ന് 30 പേരെ പുറത്താക്കി
കോട്ടയം: എംജി സര്‍വകലാശാലയുടെ കീഴില്‍ കോട്ടയം സൂര്യകാലടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ നിന്ന് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് 30 വിദ്യാര്‍ഥികളെ പുറത്താക്കി.
ഇതിനെതിരേ വിദ്യാര്‍ഥികള്‍ ഇന്ന് സര്‍വകലാശാലയിലേയ്ക്കു മാര്‍ച്ച് നടത്തുമെന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വാശ്രയ ലോബിയെ സഹായിക്കാനായി ഈ സ്ഥാപനം അടച്ചു പൂട്ടാനുള്ള ശ്രമം നടക്കുന്നതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ത്രിവല്‍സര സായാഹ്ന എല്‍എല്‍ബി കോഴ്‌സിലേയ്ക്ക് പ്രവേശനം നേടിയ 30 വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്താക്കിയത്. 30 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ ഈ സര്‍ക്കുലര്‍ വരുന്നതിനു മുമ്പു തന്നെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇവര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് പ്രവേശനം ലഭിക്കുകയും അധ്യയനം ആരംഭിക്കുകയും ചെയ്തിരുന്നു. ക്ലാസ് ആരംഭിച്ചതാവട്ടെ നടപടികള്‍ പൂര്‍ത്തിയായി രണ്ടു മാസത്തിനു ശേഷം. തുടര്‍ന്ന് സര്‍വകലാശാല ഇപ്പോള്‍ നടത്തുന്ന കോഴ്‌സിന് അംഗീകാരം നഷ്ടപ്പെട്ടാല്‍ സര്‍വകലാശാല ഉത്തരവാദിയായിരിക്കില്ലെന്നും പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യില്ലെന്നും സത്യവാങ്മൂലം നല്‍കാന്‍ 30 വയസിനു മുകളിലുള്ള വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. നാല് പേര്‍ എഴുതി നല്‍കി. എഴുതി നല്‍കാത്ത 30 പേരെയാണ് പുറത്താക്കിയത്. മറ്റു തൊഴിലെടുക്കുന്നവരെയും മുതിര്‍ന്നവരെയും ഉദ്ദേശിച്ചാണ് സായാഹ്ന ക്ലാസ് ആരംഭിച്ചതു തന്നെ. പ്രോസ്‌പെക്ടസില്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടില്ലെന്ന കോടതി വിധി പോലും ലംഘിച്ചായിരുന്നു നടപടി. ഇതിനെതിരേ കഴിഞ്ഞ മൂന്നു ദിവസമായി കാംപസില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയാണ്. കൂടാതെ പഞ്ചവല്‍സര കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഫീസ് 8000 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ബെന്നി കുഴിയടിയില്‍, ജസ്റ്റിന്‍ അഗസ്റ്റിന്‍, ഡോ. രാജേന്ദ്രന്‍ ടി ആര്‍, ഡോ. ദീപു ജോസ്, കാര്‍ത്തിക് കെ പി, ജയസിംഗ് എം ജെ, ജിബി ആന്റണി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• 5 minutes ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 10 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• an hour agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3