HOME
DETAILS

മണത്തല ചന്ദനക്കുടം നേര്‍ച്ചക്കിടെ ആനകള്‍ ഇടഞ്ഞു കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്ക്

  
backup
January 30 2019 | 08:01 AM

%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%82-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d

ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ചക്കിടെഅഞ്ച് ആനകള്‍ ഇടഞ്ഞു. പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ കുട്ടികളും സ്ത്രീകളുമുള്‍പ്പടെ 20 പേര്‍ക്ക് പരുക്ക്.
മണത്തല നേര്‍ച്ചയിലെ നടന്ന കാഴ്ച്ചക്കിടയില്‍ മടേക്കടവ്, തിരുവത്ര കോട്ടപ്പുറം എന്നിവിടങ്ങളിലാണ് ആനകള്‍ ഇടഞ്ഞത്. മടേക്കടവില്‍ നാല് ആനകളും കോട്ടപ്പുപ്പുറത്ത് ഒരാനയുമാണ് ഇടഞ്ഞത്.
ഇരട്ടപ്പുഴ ആലുങ്ങല്‍ മോനിഷ (28), മോനിഷയുടെ ബന്ധു കൊയിലാണ്ടി ബിനീഷിന്റെ മകന്‍ അലന്‍ (അഞ്ച്), പന്നിത്തടം വടക്കേത്തയില്‍ മുഹമ്മദിന്റെ മകള്‍ ഹസ്‌ന (12), എന്നിവരെ തൃശ്ശൂര്‍ മുളങ്കുന്നത്ത കാവ് ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബ്ലാങ്ങാട് ചാലില്‍ മജീദിന്റെ ഭാര്യ ഫാത്തിമ (60), ഇരട്ടപ്പുഴ അണ്ടത്തോട് പരീതിന്റെ ഭാര്യ ലുബിന (32), അഞ്ചങ്ങാടി പണിക്കവീട്ടില്‍ ഹുസൈന്റെ മക്കളായ നസീം(11), ഹംദാന്‍(18), ഇരട്ടപ്പുഴ മമ്മസ്രായില്ലത്ത് ഷറഫുദ്ദീന്റെ മകന്‍ ഷബീബ് (8), ആനപ്പുറത്തുണ്ടായിരുന്ന മടേകടവ് കൊച്ചംകളം പ്രേമന്റെ മകന്‍ ശ്രീജിത്ത്(18), ഷഹര്‍ബാന്‍ (34),ഷെമീം (8),അലി(28), ഇരട്ടപുഴ മമസ്രയില്ലത്ത് ഷാമില്‍ (12), ഷബീബ് (എട്ട്), വെളിയേേങ്കാട് സ്രാങ്കിലത്ത് ഖാദര്‍ (38) മകന്‍ അമീന്‍ (എട്ട്), അണ്ടത്തോട് ആല്യേമിന്റകത്ത് ഹുസൈന്‍ (43), ഇയാളുടെ കൂട്ടുകാരന്‍ കബീര്‍ (39) എന്നിവരുള്‍പ്പടെ ഇരുപതോളം പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ പലരും വിവിധ ആശുപത്രകളില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച്ച വൈകുന്നേരം ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളി പരിസരത്തുനിന്നും പുറപ്പെട്ട നാട്ടുകാഴ്ച്ചയിലേയും അല്‍പ്പം കിഴക്ക് ഭാഗത്തെ മണത്തല മടേകടവില്‍ നിന്നുള്ള കാഴ്ച്ചകളിലേയും ആനകളാണ് ഇടഞ്ഞോടിയത്. സിദ്ധീഖ് പള്ളി പരിസരത്തു നിന്ന് പുറപ്പെട്ട നാട്ടുകാഴ്ച മടേക്കടവിലെത്തിയതോടെ ആ ഭാഗത്ത് നിന്നുള്ള കാഴ്ചയും റോഡിലേക്ക് കയറി വന്നു. പൊതുവെ വിതികുറഞ്ഞ റോഡില്‍ ആനകള്‍ക്ക് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ആനകള്‍ ഒരുമിച്ച് നിന്നതോടെ തുമ്പിക്കൈകളിലെ പട്ടകള്‍ പരസ്പരം മുട്ടുകയും ആനകളുടെ ദേഹത്തു ഉരസുകയും ചെയ്തു. ഇതോടെ ബ്ലാങ്ങാട് ബീച്ചില്‍ നിന്നെത്തിയ നാട്ടുകാഴ്ചയിലെ പുത്തൂര്‍ ദേവിനന്ദന്‍ സമീപത്തു നിന്നിരുന്ന പാലക്കാട് പുത്തൂര്‍ ബാലക്യഷ്ണന്‍ എന്ന കൊമ്പനെ തുടരെ കുത്തി മറിച്ചിട്ടു. ഇതോടെ സമീപത്തുണ്ടായിരുന്ന മറ്റ് ആനകള്‍ തലങ്ങും വിലങ്ങും തിരിഞ്ഞു. റോഡ് വക്കിലെ പറമ്പുകളിലേക്കു ആനകള്‍ തിരിഞ്ഞതോടെ പരിഭ്രാന്തരായി നാട്ടുകാര്‍ അലമുറയിട്ട് തലങ്ങും വിലങ്ങും ഓടാനും തുടങ്ങി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ റോഡിലും മറ്റുമായി വീണു.
വീണു കിടന്നവരുടെ ദേഹത്ത് ചവിട്ടിയാണ് പിന്നാലെ വന്നവര്‍ ജീവനും കൊണ്ടി ഓടി രക്ഷപെട്ടത്. മടേകടവില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ലാബ് മതില്‍ വാര്‍ക്കുന്ന പറമ്പിന്റെ സമീപത്തെ വീടുകളുടെ മതിലുകളും ആനകള്‍ തകര്‍ത്തു. ഇതിനിടയില്‍ ആനപ്പുറത്തുള്ളവര്‍ ചാടി രക്ഷപെട്ടു.
പ്രദേശത്തെ വീട്ടുവളപ്പിലും ആനകള്‍ നാശനഷ്ടങ്ങള്‍ വരുത്തി. സംഭവമറിഞ്ഞെത്തിയ ചാവക്കാട് എസ്.ഐ. ജയപ്രദീപിന്റെ നേത്യത്വത്തില്‍ പൊലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഓടിയ ആനകളില്‍ മൂന്നണ്ണത്തിനെ 15 മിനിറ്റുകള്‍ക്കുള്ളില്‍ പാപ്പാന്‍മാര്‍ക്ക് തളക്കാനായി. എന്നാല്‍ ദേവീനന്ദനെ തളക്കാന്‍ മണിക്കൂറുകോളം പ്രയായപ്പെട്ടു. സമീപത്തെ വീട്ടുവളപ്പില്‍ കയറിയ ആന അവിടെ കണ്ട തെങ്ങുകള്‍ കുത്തിയിടാന്‍ ശ്രമിച്ചു. പിന്നീട് മാവിന്റെ കൊമ്പ് കുത്തിമറിച്ചിട്ടു. ഇതിനിടയില്‍ പിറകിലെ ഒരുകാല്‍ കമ്പം ഉപയോഗിച്ചു കെട്ടിയിട്ടപ്പോള്‍ കമ്പം പൊട്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 15 അംഗ എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തകരെത്തിയാണ് കൊമ്പനെ തളച്ചത്.
തിരുവത്ര കോട്ടപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ വീടിനു മുന്നിലാണ് ഇടഞ്ഞത്. വീടിനു മുറ്റത്തെ മരങ്ങള്‍ കുത്തി മറിച്ചിട്ടു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന ബാന്‍ഡ് വാദ്യ സംഘങ്ങള്‍ എല്ലാ ഉപകരണങ്ങളും ഉപേക്ഷിച്ച് നാട്ടുകാര്‍ക്കൊപ്പം ഓടി രക്ഷപെട്ടു.
പാപ്പാന്‍മാര്‍ തന്നെ അനുനയിപ്പിച്ച് വരുതിയിലാക്കി കാഴ്ച പുറപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ

Kerala
  •  2 months ago