പക്ഷികള്‍ക്കു കുടിനീരുമായി ചന്തേരയിലെ കുട്ടികള്‍
ചെറുവത്തൂര്‍: വേനല്‍ കടുത്തതോടെ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികള്‍ക്കു സ്‌കൂള്‍ വളപ്പില്‍ കുടിനീര്‍ ഒരുക്കി കുട്ടികള്‍. ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂള്‍ മുറ്റത്തെ മാവിലാണു കുട്ടികള്‍ കുടിനീര്‍ പാത്രങ്ങള്‍ ഒരുക്കി വെച്ചത്.
നിറയെ കായ്ച്ചു നില്‍ക്കുന്ന മാവിലേക്കു നിത്യേന നിരവധി പക്ഷികള്‍ എത്താറുണ്ട്. ഇവയ്ക്കു സ്വതന്ത്രമായി കുടിക്കാന്‍ പാകത്തിലാണു വെള്ളം നിറച്ച മണ്‍പാത്രങ്ങള്‍ ഒരുക്കി വച്ചിട്ടുള്ളത്. എല്ലാ ജീവികള്‍ക്കും ഈ ഭൂമിയില്‍ തുല്യ അവകാശമുണ്ടെന്നും ജീവജാലങ്ങളോടുള്ള സ്‌നേഹം കുട്ടികള്‍ വളര്‍ത്തുന്നതിനുമാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വീടുകളിലും കുടിനീര്‍ ഒരുക്കിവയ്ക്കണമെന്ന സന്ദേശവും നല്‍കിയിട്ടുണ്ട്. കാക്കകളും മൈനകളും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാലയമുറ്റത്തെ പാത്രങ്ങളില്‍ വെള്ളം കുടിക്കാന്‍ എത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."