മതിലകത്ത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു
കയ്പമംഗലം: മതിലകത്ത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മതിലകം പടിഞ്ഞാറ് പുന്നിലത്ത് ജമാലുദ്ദീന്റെ മകന്‍ ഇജാസിനാണ് (21) മര്‍ദ്ദനമേറ്റത്. ഇയാളെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി പത്തരയോടെ മതിലകം സെന്റ് ജോസഫ് സ്‌കൂളിന് പടിഞ്ഞാറുള്ള കിടുങ്ങ് എന്ന സ്ഥലത്താണ് സംഭവം.
കഞ്ചാവും മയക്കമരുന്നും ഉപയോഗിക്കുന്നവരുടെ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ഇജാസിനെ സംഭവസ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തിയാണ് മര്‍ദിച്ചത്. കാറിലെത്തിയ ഇജാസിനെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.
ഇരുമ്പ് വടികൊണ്ട് തലക്കടിയേറ്റ ഇജാസ് തൊട്ടടുത്തുള്ള കല്ലറക്കല്‍ ഫ്രാന്‍സീസ് എന്നയാളുടെ വീട്ടിലെയ്ക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ സംഘം കടയില്‍ നിന്നും സോഡാകുപ്പി എടുത്ത് ആക്രമിക്കികയായിരുന്നുവെന്നും ആശുപത്രിയിലുള്ള ഇജാസ് പറഞ്ഞു.
അക്രമത്തില്‍ ഫ്രാന്‍സീസിന്റെ വീടിന്റെ ജനല്‍ചില്ലും തകര്‍ന്നിട്ടുണ്ട്.
അക്രമികളില്‍ നിന്നും രക്ഷപ്പെട്ട ഇജാസ് മതിലകം പൊലിസ് സ്‌റ്റേഷനില്‍ എത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഈ പ്രദേശം കഞ്ചാവ് മയക്ക് മരുന്ന് മാഫിയ സംഘങ്ങളുടെ താവളമായി മാറുകയാണെന്നും തല്ലും ബഹളവും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."