HOME
DETAILS
MAL
കോട്ടത്താഴത്ത് 50 കുടുംബങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയില്‍
backup
June 17 2016 | 23:06 PM
പൊന്നാനി: പൊന്നാനി നഗരസഭാ പരിധിയില്‍പ്പെട്ട കോട്ടത്താഴത്ത് അമ്പതോളം കുടുംബങ്ങള്‍ വെള്ളക്കെട്ടു ഭീഷണിയില്‍. ആര്.വി ഹാളിനടുത്തുള്ള കോണ്‍ക്രീറ്റ് ചെയ്ത റോഡാണ് കോട്ടത്താഴം റോഡ്. താഴ്ന്ന പ്രദേശമായ ഇവിടെ അഴുക്ക് ചാല് നിര്‍മിക്കാതെ റോഡ് കോണ്‍ക്രീറ്റ് ചെയ്തതോടെ വെള്ളം ഒഴിഞ്ഞു പോകാന്‍ മറ്റു മാര്‍ഗമില്ലാതായി. ഇപ്പോള്‍ സമീപത്തെ 50 കുടുംബങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയിലാണ്. 13 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവിടെ റോഡ് കോണ്‍ക്രീറ്റ് ചെയ്തത് . ഇതോടെയാണു വെള്ളക്കെട്ടു രൂക്ഷമായതും. നിരവധി തവണ നഗരസഭാ അധികൃതര്‍ക്കു നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. മിക്കവീടുകളുടേയും സെപ്റ്റിക് ടാങ്കുകള്‍ വരെ വെള്ളത്തില്‍ മൂടിയ നിലയിലാണ്. പകര്‍ച്ചവ്യാധി പടരുമോ എന്ന ആശങ്കയിലാണു താമസക്കാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."