കൃഷി ഓഫിസറില്ല: താന്ന്യം കൃഷിഭവന്റെ പ്രവര്‍ത്തനം അവതാളത്തില്‍
അന്തിക്കാട്: കൃഷി ഓഫിസറില്ലാത്തതിനാല്‍ താന്ന്യം കൃഷിഭവന്റെ പ്രവര്‍ത്തനം അവതാളത്തിലായി. കൃഷി വകുപ്പ് മന്ത്രിയുടെ സമീപ പഞ്ചായത്തും തീരദേശ മേഖലയില്‍ ജൈവകൃഷിയിലൂടെ വന്‍ മുന്നേറ്റം നടത്തിയ പഞ്ചായത്തുമായ താന്ന്യത്ത് കൃഷി ഓഫിസറില്ലാതായിട്ട് അഞ്ചു മാസത്തിലേറെയായി.
ഇതുമൂലം കാര്‍ഷിക പദ്ധതികള്‍ താറുമാറായി. സമീപ പഞ്ചായത്തിലെ കൃഷി ഓഫിസര്‍ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. പ്രദേശത്തെ ജലസേചന സൗകര്യങ്ങള്‍ കാര്യക്ഷമമല്ല.
സംസ്ഥാന ഗവണ്‍മെന്റ് തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിച്ച മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തിനുള്ള അവാര്‍ഡ് നേടിയ പഞ്ചായത്തിലാണ് കൃഷി ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റിയതുമൂലം കര്‍ഷിക പദ്ധതികള്‍ അവതാളത്തിലായിരിക്കുന്നത്. വാഴ, പച്ചക്കറി, നെല്ല് തുടങ്ങിയ വിവിധയിനം കൃഷിയിറക്കിയിട്ടുള്ള കര്‍ഷകരെല്ലാം ആശങ്കയിലാണ്.
കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാസമയം കാര്യക്ഷമമായി നല്‍കാനും കൃഷി ഓഫിസിനാകുന്നില്ല. പഞ്ചായത്ത് ബജറ്റിലെ തുകയില്‍ കൂടുതല്‍ സംഖ്യ കാര്‍ഷികകര്‍ഷക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയാണ് നീക്കിവച്ചിട്ടുള്ളത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കേ നാമമാത്രമായ പദ്ധതികളേ പൂര്‍ത്തീയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും ബാക്കി പദ്ധതികള്‍ അധികൃതരുടെ അനാസ്ഥ മൂലം വൈകുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു.
കാര്‍ഷിക പദ്ധതികള്‍ നേടിയെടുത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ളള കൃഷി ഓഫിസറെ ഉടന്‍നിയമിക്കണമെന്ന്് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."