HOME
DETAILS
MAL
വംശഹത്യ ഇരകള്‍ക്ക് സഹായവുമായി ലക്ഷദ്വീപ് സംഘം
backup
March 09 2020 | 03:03 AM
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയിലെ ഇരകള്‍ക്കുള്ള മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വസ്ത്രങ്ങളും മറ്റുമായി ലക്ഷദ്വീപില്‍ നിന്നുള്ള സംഘം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ഡോക്ടര്‍ മുനീര്‍ മണിക്ഫാന്, ഡോക്ടര്‍ ആയിഷ എന്നിവരുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളിലെത്തിയത്.
കലാപബാധിത പ്രദേശങ്ങളും റിലീഫ് ക്യാംപുകളും സന്ദര്‍ശിച്ച സംഘം വസ്ത്രങ്ങളും മരുന്നുകളും കൈമാറുകയും വൈദ്യസഹായം നല്‍കുകയും ചെയ്തു.
ഇന്നലെ ഷഹീന്‍ബാഗിലെ സമരപ്പന്തലും ലക്ഷദ്വീപ് സംഘം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."