HOME
DETAILS
MAL
അശാസ്ത്രീയ മല്‍സ്യബന്ധനം തടയണം
backup
March 07 2017 | 20:03 PM
വൈക്കം: വേമ്പനാട്ടുകായലിലും മറ്റ് അനുബന്ധജലാശയങ്ങളിലും കൊട്ടവള്ളങ്ങളിലും മറ്റും നടത്തുന്ന അശാസ്ത്രീയ മത്സ്യബന്ധനം തടയുവാന്‍ നടപടി സ്വീകരിക്കണമെന്ന് കേരളാ സ്റ്റേറ്റ് മത്സ്യതൊഴിലാളി ഫെഡറേഷന് കോട്ടയം ജില്ലാ കമ്മറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.കെ.രവീന്ദ്രന് പതാക ഉയര്‍ത്തി. സി.കെ.വിശ്വനാഥന് സ്മാരകത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി കുമ്പളം രാജപ്പന്, വി.സി.മധു, ടി.എന്‍.രമേശന്, കെ.ഡി.വിശ്വനാഥന്, മിനി രാജേന്ദ്രന്, കെ.എസ്.രത്നാകരന്, ഡി.ബാബു, സി.എന്‍.പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."