എസ്.വൈ.എസ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു
മലപ്പുറം: സഹനം, സമരം, സമര്‍പ്പണം എന്ന പ്രമേയവുമായി എസ്.വൈ.എസ് നടത്തുന്ന റമദാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ മലപ്പുറത്ത് സ്‌നേഹ സംഗമം സംഘടിപ്പിച്ചു. സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച് നാടിന്റെയും സമൂഹത്തിന്റെയും നന്മക്കായി യത്‌നിക്കേണ്ടത് അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ വിവിധതുറകളില്‍ നിന്നുള്ള പ്രഗത്ഭ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും വിശുദ്ധ റമദാന്റെ മഹത്വവും ഒന്നിച്ചു ചേര്‍ന്ന സംഗമം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്.വെങ്കിടേശപതി മുഖ്യാതിഥിയായി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ സ്‌നേഹസന്ദേശം നല്‍കി. എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജന:സെക്രട്ടറി കെ.പി.എ മജീദ്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അഡ്വ.എം ഉമ്മര്‍ എം.എല്‍.എ, പി.എ ജബ്ബാര്‍ ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കെ.കെ.എസ് തങ്ങള്‍, സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍, ബി.എസ്.കെ തങ്ങള്‍, ഹക്കീം ഫൈസി ആദൃശ്ശേരി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി.പി സൈതലവി, യു.എ ലത്തീഫ്, മലപ്പുറം ഡി.എം.ഒ ഉമറുല്‍ ഫാറൂഖ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, സി.എച്ച് തയ്യിബ് ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, സിദ്ദീഖ് ഫൈസി വാളക്കുളം, എം.പി കടുങ്ങല്ലൂര്‍, പി.വി മുഹമ്മദ് മൗലവി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ലത്തീഫ്, നൗഷാദ് മണ്ണിശ്ശേരി, ജില്ലാ സപ്ലൈ ഓഫീസര്‍ നോര്‍ബെര്‍ട്ട്, മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, കാടാമ്പുഴ മൂസഹാജി, സലീം എടക്കര, റഹീം ചുഴലി, സി.അബ്ദുള്ള മൗലവി, കെ.ടി മൊയ്തീന്‍ ഫൈസി, നൂഹ് കരിങ്കപ്പാറ, സി.കെ ഹിദായത്തുള്ള തുടങ്ങിയവര്‍ സംസാരിച്ചു. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."