മത്സ്യതൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാംപ് നടത്തി
കോട്ടയം:ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യതൊഴിലാളികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജ്, കോട്ടയം ജില്ലാ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി എന്നിവയുടെയും പ്രമുഖ ഡോക്ടര്‍മാരുടെയും കുമരകം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ കുമരകം വെള്ളാറ സെന്റ് ജോണ്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘിടിപ്പിച്ചു.
കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോന്‍ അധ്യക്ഷനായിരുന്നു. ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ. കെ.സുരേഷ്കുറുപ്പ് എം.എല്‍.എ നിര്‍വ്വഹിച്ചു.നന്ദിയും കുമരകം പഞ്ചായത്തിന്റെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, ബ്ലോക്ക് മെമ്പര്‍മാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍, മത്സ്യ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.സിയാര്,ഫിഷറീസ് സബ്ബ് ഇന്‍സ്പെക്ടര്‍ പ്രീതി സംസാരിച്ചു. മെഡിക്കല്‍ ക്യാംപില്‍ ഇരുനൂറോളം മത്സ്യ തൊഴിലാളി കുടുംബാംഗങ്ങള്‍ പങ്കെടുത്തു. സൗജന്യ മരുന്നു വിതരണവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."