കടുത്തുരുത്തി മാര്‍ക്കറ്റ് നവീകരണത്തിന് 11 ന് തുടക്കമാകും
കടുത്തുരുത്തി: ദീര്‍ഘകാലമായി ശോച്യാവസ്ഥയില്‍ കിടക്കുന്ന കടുത്തുരുത്തി മാര്‍ക്കറ്റ് ഉന്നതനിലവാരത്തില്‍ നവീകരിക്കാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അനുവദിച്ച 55 ലക്ഷം രൂപയുടെ വികസന പദ്ധതിക്ക് 11ന് തുടക്കം കുറിക്കും.
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള പൊതു മാര്‍ക്കറ്റിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ ഫണ്ട് വേണ്ടി വന്നതുമൂലം ഗ്രാമപഞ്ചായത്തിന് പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തില്‍ എം.എല്‍.എ.യുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരത്തിന് തീരുമാനമുണ്ടാക്കുകയായിരുന്നു. കടുത്തുരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതിയും ഇതുസംബന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ടും നിവേദനവും എം.എല്‍.എ.യ്ക്ക് സമര്‍പ്പിച്ചിരുന്നു.
കടുത്തുരുത്തി മാര്‍ക്കറ്റിലെ ശോച്യാവസ്ഥ പരിഹരിക്കാനും മെച്ചപ്പെട്ട നിലവാരത്തിലേക്ക് മാറ്റിയെടുക്കാനും കഴിയുന്ന വിധത്തിലുള്ള പ്രോജക്ടാണ് മാര്‍ക്കറ്റ് നവീകരണത്തിനുവേണ്ടി ആവിഷ്‌കരിച്ചിരിക്കുന്നതെ ന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. ഇന്നത്തെ പഞ്ചായത്ത് കമ്മറ്റിയുമായി ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇതു പ്രകാരം മാര്‍ച്ച് 11 ന് വൈകുന്നേരം 5.30 ന് കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓപ്പണ്‍ സ്റ്റേജില്‍ ചേരുന്ന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍ അധ്യക്ഷനായിരിക്കും . മാര്‍ക്കറ്റ് നവീകരണ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നതാണ്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍കാലാ, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സിനി ആല്‍ബര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."