ഫെബ്രുവരി ഒന്നു മുതല്‍ സൈലന്റ്‌വാലിയില്‍ പ്രവേശനാനുമതി
അഗളി: പ്രളയക്കെടുതി മൂലം അടച്ചിട്ടിരുന്ന സൈലന്റ് വാലി ദേശിയോദ്യാനം ഫെബ്രുവരി ഒന്നോടെ വീണ്ടും സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കും. കര്‍ശന നിര്‍ദേശവുമായാണ് ഭാഗികമായി പ്രവേശനാനുമതി നല്‍കിയിട്ടുള്ളത്.കഴിഞ്ഞ ജല പ്രളയത്തില്‍ പാലത്തിനും റോഡിനുമെല്ലാം കാര്യമായി പരിക്കേറ്റതിനാലാണ് അടച്ച്പൂട്ടാന്‍ അധികൃതര്‍ തയ്യാറായത്. ആറ്മാസത്തോളം അടഞ്ഞുകിടന്ന ഉദ്യാനത്തില്‍ പ്രവേശിക്കാനാവാതെ നിരവധി ടൂറിസ്റ്റുകളാണ് നിരാശരായി മടങ്ങി പോവേണ്ടിവന്നത്.
അതീവപരിസ്ഥതി പ്രാധാന്യമുള്ള പ്രദേശമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ ഇവിടെ സന്ദര്‍ശനം നടത്താനാവില്ല. വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ സൈലന്റ് വാലിയില്‍ പ്രവേശിക്കാനാവൂ. ഇതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഡിസംബര്‍ മുതല്‍ മാര്‍ച്ചവരെയാണ് പ്രധാന സീസണ്‍. നാലുദിവസം മുന്‍പേ വിളിച്ച് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരുമണിവരെ ഒരു വാഹനത്തില്‍ അഞ്ച്‌പേര്‍ക്കെന്ന തോതില്‍ അമ്പത് പേര്‍ക്ക് പത്ത് വാഹനങ്ങളിലായി പ്രവേശിപ്പിക്കും. ബുക്കിങ് നമ്പര്‍: 8589895652
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."