നെഹ്‌റു യുവകേന്ദ്ര ശ്രമദാന ക്യാമ്പ് നടത്തുന്നു
തൊടുപുഴ: വിവിധ തലങ്ങളിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെയും പൊതുജനങ്ങളുടെയും സന്നദ്ധ സേവനം ഉപയോഗപ്പെടുത്തുന്നതിന് നെഹ്‌റു യുവകേന്ദ്ര ശ്രമദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
രാജ്യത്തെ 150 ജില്ലകളില്‍ നടപ്പാക്കുന്ന മഹാത്മാഗാന്ധി യുവസ്വച്ഛ് മഹാ അഭിയാന്റെ ഭാഗമായി നടത്തുന്ന ശുചിത്വ യജ്ഞത്തില്‍ സ്‌കൂള്‍, കോളജ്, ആശുപത്രി പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചിയാക്കല്‍, ജലസംരക്ഷണം, മഴവെള്ളക്കൊയ്ത്ത് തുടങ്ങിയ പ്രവര്‍ത്തനങ്ങളുമാണ് സംഘടിപ്പിക്കുന്നത്. പദ്ധതിയില്‍ സംസ്ഥാനത്ത് ഇടുക്കി ജില്ല മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് 18ന് തൊടുപുഴ നഗരസഭ, ന്യൂമാന്‍ കോളജ് എന്‍.എസ്.എസ്, എന്‍.സി.സി യൂണിറ്റുകളുടെയും റസിഡന്റ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നഗരസഭാ പരിധിക്കുള്ളില്‍ കോലാനിത്തോട് ശുചിയാക്കും. മെഗാവര്‍ക്ക് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം 17ന് വൈകിട്ട് 5.30ന് കോലാനി കവലയില്‍ ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ നിര്‍വഹിക്കും. ഇതുസംബന്ധിച്ച് വിപുലമായ സ്വാഗതസംഘ യോഗം 14 ന് രാവിലെ 11 ന് കോലാനി ജംഗ്ഷനില്‍ കൂടും.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കലക്‌ട്രേറ്റില്‍ എ.ഡി.എം കെ.കെ.ആര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. ഹരി, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണര്‍ ( ജനറല്‍) എന്‍. ഹരി, രമ്യാരാജ്, എന്‍.വൈ.കെ യൂത്ത് കോഓര്‍ഡിനേറ്റര്‍ കെ. ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."