ശാസ്ത്രവേദി ക്വിസ് മത്സരവും ജല സംരക്ഷണ സെമിനാറും
തൊടുപുഴ: ശാസ്ത്രവേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്കൂള്‍ കുട്ടികള്‍ക്കായി ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു.
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ്ഹാളില്‍ നടന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ 35 സ്കൂളുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. തുടര്‍ന്ന് ജലസംരക്ഷണ സെമിനാര്‍ നടന്നു. റിട്ട.ഹയര്‍സെക്കന്ററി ആര്.ഡി.ഡി.ആര്. സലിംകുമാര്‍ സെമിനാര്‍ നയിച്ചു. 44 നദികളുള്ള വര്‍ഷത്തില്‍ 6 മാസക്കാലം മഴ ലഭിക്കുന്ന കേരളത്തില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നത് സ്വയം കൃതാനര്‍ത്ഥം കൊണ്ട് മാത്രമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് മുന്‍ ഡി .സി .സി പ്രസിഡന്റ് റോയി.
കെ. പൗലോസ് പറഞ്ഞു. ക്വിസ് മത്സരത്തില്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും ഗവ. യു പി സ്കൂള്‍ തൊണ്ടിക്കുഴ രണ്ടാം സ്ഥാനവും, സെന്റ് ജോര്‍ജ് യു പി സ്കൂള്‍ മൂലമറ്റം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടി ജെ പീറ്റര്‍, കെ വി സിദ്ധാര്ത്ഥന്, നിഷാ സോമന്, കെ .എസ് .ഹസ്സന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ടി .വി സോമന് ക്വിസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."