ഹീര: നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കുമെന്ന് നൗഹീറ ശൈഖ്
ഹൈദരാബാദ്: നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കുമെന്ന് ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീറ ശൈഖ്. തെലങ്കാനയിലെ സൈബരാബാദ് പൊലിസ് സ്റ്റേഷനില്‍ വീണ്ടും അറസ്റ്റിലായി കോടതിയില്‍ ഹാജരാക്കുന്ന നേരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നൗഹീറ.
നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്നാണ് നൗഹീറ പറഞ്ഞത്. എന്നാല്‍ നിക്ഷേപധനം മുഴുവന്‍ നല്‍കുമെന്നോ ലാഭവിഹിതമെന്നോ വ്യക്തമാക്കിയിട്ടില്ല. എപ്പോള്‍ നല്‍കുമെന്നും വ്യക്തമാക്കിയിട്ടില്ല. മുന്‍പ് പണം നല്‍കിയിട്ടുണ്ട്. ഇനിയും നല്‍കുന്നത് തുടരുമെന്നും നൗഹീറ പറഞ്ഞു.
വര്‍ഷങ്ങളായി പണം കൊടുത്തുവരുന്നുണ്ട്. ഇപ്പോഴും നല്‍കുന്നുണ്ട്. പ്രശ്‌നങ്ങളെക്കുറിച്ച് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അതല്ലാത്ത കാര്യങ്ങള്‍ ശത്രുക്കള്‍ ഉണ്ടാക്കുന്നതാണെന്നും നൗഹീറ ശൈഖ് പറഞ്ഞു.
ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നൗഹീറ ശൈഖ്. ചിറ്റൂര്‍ സ്വദേശിയായ ഡ്രൈവറുടെ പരാതി പ്രകാരമുള്ള കേസിലാണ് ഇപ്പോള്‍ റിമാന്‍ഡിലായത്.
[video width="1280" height="720" mp4="http://suprabhaatham.com/wp-content/uploads/2019/01/Heera-Group-Company-Scandal-29-1-2019-BT-NEWS.mp4"][/video]
നിക്ഷേപത്തിന് പലിശരഹിത ലാഭവിഹിതം വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്നടക്കം കോടികള്‍ തട്ടിയെന്ന പരാതിയാണ് നൗഹീറയ്ക്കു നേരെ ഉയരുന്നത്. ഹീര എന്ന കമ്പനിയുണ്ടാക്കി 25 ഓളം സ്ഥാപനങ്ങളും ഇതിനു കീഴിലുണ്ടെന്ന് നൗഹീറ ശൈഖ് നിക്ഷേപകരെ ധരിപ്പിച്ചു. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് കേന്ദ്രീകരിച്ചാണ് മലബാര്‍ മേഖലയില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നത്.
പലിശരഹിത നിക്ഷേപമായതിനാല്‍ പ്രവാസികള്‍ അടക്കം മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി നൗഹീറയ്ക്ക് പണം നല്‍കി. കേരളത്തില്‍ നിന്നു മാത്രം 500 കോടി രൂപയെങ്കിലും നൗഹീറയ്ക്ക് ലഭിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.
നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും നൗഹീറയ്‌ക്കെതിരെ ഇതുവരെ കേരളാ പൊലിസ് നിയമനടപടി സ്വീകരിച്ചിട്ടില്ല. പലരും പരാതി പോലും നല്‍കിയിട്ടുമില്ല. മുപ്പതോളം പരാതികളാണ് കോഴിക്കോട് ചെമ്മങ്ങാട് പൊലിസ് സ്റ്റേഷനില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."