ബിരിക്കുളത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് കണ്ടെത്തി
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്ത് പുലിയിറങ്ങിയെന്ന സംശയം ബലപ്പെടുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോളംകുളം, ബിരിക്കുളം, കാളിയാനം എന്നിവിടങ്ങളിലാണ് പുലിയെ കണ്ടതായി പറയുന്നത്. ഒരാഴ്ച മുമ്പും ഇതേ സ്ഥലങ്ങളില്‍ പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. അന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മതിയായ തെളിവുകളൊന്നും ലഭിച്ചില്ല.
അതേ സമയം കഴിഞ്ഞ ദിവസം ബിരിക്കുളം എ.യു.പി സ്കൂള്‍ മൈതാനത്ത് പുലിയുടേതെന്നു സംശയിക്കുന്ന വലുപ്പമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തി. വിവരമറിഞ്ഞു കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ എട്ടോളം ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
പ്രദേശത്തു വളര്‍ത്തുമൃഗങ്ങളെ കാണാതാവുകയോ തെരുവു നായകളുടെ എണ്ണം കുറയുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനും കഴിയുന്നില്ല. സംശയം ബലപ്പെട്ട സാഹചര്യത്തില്‍ കാമറ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."