HOME
DETAILS
MAL
പൊലിസുകാരെ മര്‍ദ്ദിച്ച കേസില്‍ എസ്.എഫ്.ഐ നേതാവ് കീഴടങ്ങി
backup
January 30 2019 | 08:01 AM
തിരുവനന്തപുരം: നടുറോഡില്‍ പൊലിസുകാരെ മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതിയായ എസ്.എഫ്.ഐ നേതാവ് കീഴടങ്ങി. തിരുവനന്തപുരം കന്റോണ്‍മെന്‍ര് പൊലിസ് സ്റ്റേഷനിലെത്തിയാണ് നസീം കീഴടങ്ങിയത്. പൊലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഒന്നര മാസത്തിന് മുന്‍പാണ് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥരെ എസ് എഫ് ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നടുറോഡില്‍ വച്ച് മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം മന്ത്രിമാര്‍ പരിപാടിയില്‍ കേസിലെ മുഖ്യപ്രതിയായ നസീം പങ്കെടുത്ത ദൃശ്യം പുറത്തുവന്നിരുന്നു. മന്ത്രിമാരായ എ.കെ.ബാലനും കെ.ടി.ജലീലും പങ്കെടുത്ത പരിപാടിയിലാണ് കേസിലെ മുഖ്യപ്രതിയും എസ്.എഫ്.ഐ. നേതാവുമായ നസീം പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."