ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ചികിത്സയിലുള്ള അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുമായോ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പത്തനംതിട്ട ജില്ലയിലെ പൊതുപരിപാടികള്‍ റദ്ദാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതപരമായ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇതേത്തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ഇടവക അടക്കം റാന്നിയിലെ മൂന്ന് പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥനകള്‍ ഒഴിവാക്കി. ജില്ലയില്‍ വോട്ടര്‍പട്ടിക പുതുക്കുന്ന ജോലിയും താല്‍കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പത്തനംതിട്ട കലക്ടറേറ്റിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പഞ്ചിങ് താല്‍കാലികമായി നിര്‍ത്തിവച്ചു. റാന്നിയില്‍ പൊതുവിതരണ കേന്ദ്രങ്ങളിലെ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."