തെരഞ്ഞെടുപ്പിനു മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യത: യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബി.ജെ.പി തീവ്രഹിന്ദുത്വ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ കലാപത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യു.എസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്ട്‌സ് ചൊവ്വാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, സി.ഐ.എ, എഫ്.ബി.ഐ, എന്‍.എസ്.എ, ജിന ഹാസ്‌പെല്‍, ക്രിസ്റ്റഫര്‍ റേ, പോള്‍ നകാസോണ്‍ എന്നിവര്‍ക്കും കൈമാറും.
ഇന്ത്യയിലെ വര്‍ഗ്ഗീയകലാപം ആഗോള ഭീഷണിയായിരിക്കുമെന്നും ഈ കത്തില്‍ പറയുന്നു. മോദിയുടെ ഭരണകാലത്ത് ബി.ജെ.പിയുടെ നയങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്മാരെല്ലാവരും സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. സി.ഐ.എ ഡയറക്ടര്‍ ജിന ഹാസ്‌പെല്‍, എഫ്.ബി.ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയ്, പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം മേധാവി റോബര്‍ട്ട് ആഷ്‌ലി എന്നിവരും കോട്ട്‌സിനൊപ്പമുണ്ടായിരുന്നു.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാഹചര്യം അതീവഗുരുതരമാണെന്ന് വിലയിരുത്തുന്നത്. അഫ്ഗാനിസ്ഥാനില്‍ ജൂലൈ മധ്യത്തോടെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്, താലിബാന്റെ വര്‍ധിക്കാനിടയുള്ള ഭീകരാക്രമണങ്ങള്‍, ഭീകരസംഘടനകളോട് പാക്കിസ്താന്‍ സ്വീകരിക്കുന്ന മൃദുസമീപനം, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയിലുണ്ടാകാനിടയുള്ള വര്‍ഗീയ കലാപങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."