HOME
DETAILS

ബേക്കല്‍-കോവളം ദേശീയ ജലപാത: യാഥാര്‍ഥ്യത്തിലേക്ക് ദൂരം ഇനിയുമേറെ

  
backup
March 09 2020 | 04:03 AM

%e0%b4%ac%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%9c%e0%b4%b2%e0%b4%aa

 

 


കൊച്ചി: എല്ലാത്തവണത്തെയും പോലെ സംസ്ഥാന ബജറ്റില്‍ ജലഗതാഗത കുതിപ്പിന് ആശ നല്‍കുന്ന ജലപാതയ്ക്കുള്ള പ്രഖ്യാപനം വീണ്ടും ഉണ്ടായിട്ടുണ്ടെങ്കിലും കാസര്‍കോട് ബേക്കല്‍ മുതല്‍ തിരുവനന്തപുരത്ത് കോവളം വരെയുള്ള ദേശീയ ജലപാതയുടെ നിര്‍മാണ പ്രവര്‍ത്തനം മന്ദഗതിയില്‍ത്തന്നെ.
2020ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ബജറ്റുകളില്‍ പ്രഖ്യാപനം നടത്തി സര്‍ക്കാര്‍ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. ഈ വര്‍ഷം പറയുന്നത് 2020-2021ല്‍ പൂര്‍ത്തിയാക്കുമെന്നാണ്. ഭരണം തീരുന്നതിന്റെ തൊട്ടുമുന്‍പെങ്കിലും പൂര്‍ണമായില്ലെങ്കില്‍ പോലും ജലപാത ഗതാഗതത്തിനു തുറന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് പാത കടന്നുപോകുന്ന തീരനിവാസികള്‍.


തിരുവനന്തപുരത്തെ പാര്‍വതി പുത്തനാര്‍, വര്‍ക്കല കനാല്‍, കോഴിക്കോട് കാനോലി കനാല്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യം കൈവരുന്നതാണ് ഈ പദ്ധതി. ബേക്കല്‍-കോവളം ജലപാതയുടെ ദൈര്‍ഘ്യം 585 കിലോമീറ്ററാണ്. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയെ ഏറെ പ്രതീക്ഷയോടെയാണ് വ്യാവസായിക ലോകം ഉറ്റുനോക്കുന്നത്. കൊച്ചി വിമാനത്താവളം (സിയാല്‍) പങ്കാളിയായ കേരള വാട്ടര്‍വെയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സിന്റെ രൂപീകരണത്തോടെയാണ് ഈ പദ്ധതിക്ക് അല്‍പമെങ്കിലും ഒഴുക്കുവച്ചത്. 18-20 മീറ്റര്‍ വരെ വീതിയുള്ള കനാലുകളിലൂടെയുള്ള ചരക്ക് ഗതാഗതവും യാത്രാമാര്‍ഗവും വന്‍ കുതിച്ചുചാട്ടത്തിനു കാരണമാകുമെന്നു പറയുമ്പോഴും സംസ്ഥാനത്തെ ചരക്കുഗതാഗതം പൂര്‍ണമായി ജലഗതാഗതത്തെ ആശ്രയിക്കാന്‍ സാധ്യമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.മെട്രോമാന്‍ ശ്രീധരനും മറ്റും ചൂണ്ടിക്കാട്ടുന്നത് വേഗറെയിലിന് സമാനമാകില്ല ഇതെന്നാണ്. റെയില്‍പണിക്കുള്ള ചെലവിനേക്കാള്‍ മൂന്നിരട്ടി മുടക്കിയാലും ചരക്കുനീക്കം കരയിലൂടെ തുടരുമെന്നും കേരളത്തിന്റെ കാലാവസ്ഥ അത്തരത്തിലുള്ളതാണെന്നും കേരളത്തിലല്ല, കേരളത്തിനു പുറത്തുനിന്നുമാണ് ചരക്കെത്തേണ്ടതെന്നതുമാണ് കാരണമായി അദ്ദേഹം വിശദീകരിക്കുന്നത്.


40 മീറ്റര്‍ എങ്കിലും വീതിയും രണ്ടര മീറ്ററെങ്കിലും ആഴവുമില്ലാതെ ചരക്കു ഗതാഗതത്തിന്റെ പകുതിയെങ്കിലും ഇതിലൂടെ ആക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ 2025ഓടെ മാത്രമേ ഈ പദ്ധതി പൂര്‍ണമാവുകയുള്ളൂ എന്നാണ് അനുമാനിക്കേണ്ടത്. ദേശീയ ജലപാത മൂന്നില്‍ 500 ടണ്‍ ബാര്‍ജുകള്‍ വരെ ഓടിക്കാനാവും. ഇത്തരത്തിലുള്ള ബാര്‍ജുകള്‍ 50 ലോറികള്‍ക്ക് പകരമാകുമെന്നാണ് കണക്ക്. എന്നാല്‍ നിലവിലുള്ള ജലപാതയിലെ മണ്ണുനീക്കലും പാലങ്ങള്‍ ഉയര്‍ത്തലും വല, പായല്‍, കയ്യേറ്റം ഇവയൊക്കെ നീക്കി പദ്ധതി പ്രാവര്‍ത്തികമാകുമ്പോഴേക്കും ബാധ്യത കനത്തതാവും.


കൊച്ചി തുറമുഖത്തുനിന്ന് കണ്ടെയ്‌നറുകള്‍ പരമാവധി ജലപാതയിലൂടെ എത്തിക്കാനുള്ള സൗകര്യം കൊല്ലം-കോട്ടപ്പുറം ജലപാത 2007ല്‍ തുറന്നതോടെ സാധ്യമായിരുന്നു. എന്നാല്‍ പൂര്‍ണമായും ഇത് ഇനിയും ഉപയോഗപ്പെടുത്താനായിട്ടില്ല. കൊച്ചി-ചമ്പക്കര-ഉദ്യോഗമണ്ഡല്‍ കനാല്‍ ഭാഗത്തുമാത്രമാണ് പ്രതിവര്‍ഷം 10 ലക്ഷം ടണ്ണിലധികം ചരക്ക് ബാര്‍ജുകള്‍ നീങ്ങുന്നത്.
കേരളത്തിലെ വിമാനത്താവളങ്ങള്‍, ചെറുതുറമുഖങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവയെല്ലാം ജലപാതയുമായി ബന്ധപ്പെടുത്താനാവുമെന്നത് ചെറിയ കാര്യമല്ല. എന്നാല്‍ നീണ്ടുപോകുന്ന പദ്ധതികള്‍ തുടങ്ങാത്ത പദ്ധതികള്‍ക്കു സമാനമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago