HOME
DETAILS

നാലുവരിപ്പാത: ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടന്‍ ആരംഭിക്കും

  
backup
June 17 2016 | 23:06 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86

കാസര്‍കോട്: ജില്ലയില്‍ ദേശീയ പാത17 നാലുവരി പാതയാക്കുന്നതിനുളള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു തീരുമാനം.  
110 ഹെക്ടര്‍ സ്ഥലമാണ് ജില്ലയില്‍ ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുക. ഇതില്‍ 66 ഹെക്ടര്‍ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. 35.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികള്‍ ഉടന്‍ ആരംഭിക്കും.  ജൂലൈ 31 നകം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കും. കെട്ടിടങ്ങളുടെ മൂല്യ നിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍മാരെ മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ്, കാസര്‍കോട് താലൂക്കുകളിലായി ചുമതലപ്പെടുത്തി.
മുഖ്യമന്ത്രി ഏറ്റവും പ്രധാന പരിഗണന നല്‍കുന്ന വിഷയമാണു ദേശീയപാതാ വികസനമെന്നും കാസര്‍കോടു നിന്നു നിര്‍മാണമാരംഭിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു ഭഗീരഥപ്രവര്‍ത്തനം ആവശ്യമാണെന്നും ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.  
ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനീയറും കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറുമായ കെ.വി പ്രഭാകരന്‍, ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ അംബുജാക്ഷന്‍, ബി അബ്ദുള്‍ നാസര്‍, ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെപ്രതിനിധികളായ പ്രിന്‍സ് പ്രഭാകരന്‍, കെ.വി അബ്ദുല്ല, കെ സേതുമാധവന്‍ നായര്‍, പി അശോകുമാര്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ പി കെ മിനി, സി സുരേഷന്‍, സിജി സുഗതന്‍, പി സുരേന്ദ്ര കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം.കെ നാരായണന്‍ എന്നിവരും പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരും ബി.എസ്.എന്‍.എല്‍ പ്രതിനിധികളും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  12 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്ത് വിടണം; പ്രതിപക്ഷ നേതാവ്

Kerala
  •  12 days ago
No Image

ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

National
  •  12 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  12 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  12 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  12 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  12 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  12 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  12 days ago