ഓ സിസ്‌റ്റേഴ്‌സ്...
മെല്‍ബണ്‍: വനിതാ ദിനത്തില്‍ കിരീടം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ആസ്‌ത്രേലിയയുടെ മുന്നില്‍ കാലിടറി. തുടക്കം മുതല്‍ കൈവിട്ട് പോയ കളി തിരിച്ച് പിടിക്കാന്‍ ഇന്ത്യന്‍ സംഘത്തിന് കഴിഞ്ഞില്ല.
വനിതകളുടെ ടി20 ലോകകപ്പില്‍ കന്നി ഫൈനല്‍ കളിച്ച ഇന്ത്യയെ നിഷ്പ്രഭരാക്കിയായിരുന്നു ഓസീസ് അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസീസിന്റെ സമഗ്രാധിപത്യം തന്നെയാണ് ഫൈനലില്‍ കണ്ട@ത്. ബാറ്റിങിലും തുടര്‍ന്ന് ബൗളിങിലും ഇന്ത്യയെ കംഗാരുപ്പട ചുരുട്ടിക്കെട്ടുകയായിരുന്നു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 185 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യക്കു മുന്നില്‍ വച്ചത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍പ്പോലും ഓസീസിന് വെല്ലുവിളിയുയര്‍ത്താതെയാണ് ഇന്ത്യ മല്‍സരം അടിയറവച്ചത്.
19.1 ഓവറില്‍ 99 റണ്‍സിന് ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. മധ്യനിരയില്‍ ദീപ്തി ശര്‍മയൊഴികെ (33) മറ്റാരും ഓസീസ് ബൗളിങിനു മുന്നില്‍ പിടിച്ചുനിന്നില്ല. വേദ കൃഷ്ണമൂര്‍ത്തി (19), റിച്ച ഘോഷ് (18), സ്മൃതി മന്ദാന (11) എന്നിവരാണ് രണ്ട@ക്കം കടന്ന മറ്റുള്ളവര്‍. വെടിക്കെട്ട് പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ സെന്‍സേഷനായി മാറിയ ഷഫാലി വര്‍മ രണ്ട് റണ്‍സുമായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (4), മന്ദാന, ജെമിമ റോഡ്രിഗസ് (0) തുടങ്ങി ബാറ്റിങില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ച താരങ്ങളൊന്നും ഫോമിലേക്കുയര്‍ന്നില്ല. നാലു വിക്കറ്റെടുത്ത മേഗന്‍ സ്‌കുട്ടും മൂന്നു വിക്കറ്റ് പിഴുത ജെസ്സ് ജൊനാസണുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കഥകഴിച്ചത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മേല്‍ തുടക്കം മുതല്‍ കത്തിക്കയറുകയായിരുന്നു. ഓപ്പണര്‍മാരായ ബെത്ത് മൂണിയുടെയും (78*) അലീസ ഹീലിയുടെയും (75) അര്‍ധ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.
ഹീലിയായിരുന്നു കൂടുതല്‍ അപകടകാരി. 39 പന്തിലാണ് ഏഴു ബൗണ്ട@റികളും അഞ്ചു സിക്‌സറുമടക്കം ഹീലി 75 റണ്‍സ് വാരിക്കൂട്ടിയത്.
മൂണി 54 പന്തില്‍ 10 ബൗണ്ട@റികള്‍ നേടി. ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (16), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (2), റേച്ചല്‍ ഹെയ്ന്‍സ് (4) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഇന്ത്യക്കു വേ@ണ്ടി ദീപ്തി ശര്‍മ ര@ണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പൂനം യാദവും രാധ യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സെമി ഫൈനലിലെ അതേ ടീമിനെ തന്നെ ഇന്ത്യയും ആസ്‌ത്രേലിയയും നിലനിര്‍ത്തുകയായിരുന്നു. സ്പിന്‍ ബൗളര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ഇരുവരും ഇറക്കിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാണികളെത്തുന്ന വനിതാ പോരാട്ടമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനും ഇന്ത്യ - ഓസീസ് ഫൈനലിന് കഴിഞ്ഞു. 86,174 പേരാണ് ഫൈനല്‍ കാണുന്നതിന് സിഡ്‌നിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."