സംസ്ഥാന പോളി കലോത്സവത്തിന് തൊടുപുഴയില്‍ തിരിതെളിഞ്ഞു
തൊടുപുഴ: സംസ്ഥാന പോളിടെക്നിക്ക് കലോത്സവത്തിന് തൊടുപുഴയില്‍ തിരിതെളിഞ്ഞു. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. ഫിദല്‍ കാസ്ട്രോയുടെ നാമധേയത്തില്‍ തൊടുപുഴ പെരുമ്പിള്ളിച്ചിറ അല്‍-അസ്ഹര്‍ എന്‍ജിനിയറിങ് കോളജ് കാമ്പസില്‍ തയാറാക്കിയ വേദിയിലായിരുന്നു ഉദ്ഘാടനസമ്മേളനം.'ഒരു മെക്സിക്കന്‍ അപാരത' സിനിമയിലെ അഭിനേതാക്കളായ ടൊവിനൊ തോമസ്, രൂപേഷ്, ജാഫര്‍ ഇടുക്കി, സുമേഷ്, മണിവര്ണന് അയ്യപ്പന്, ജിനോ ജോണ്‍, ലിന്റോ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് താരപ്പൊലിമയേകി. ഇന്റര്‍ പോളി യൂണിയന് ചെയര്‍പേഴ്സണ്‍ കെ.ടി സുഹൈല അധ്യക്ഷയായി. ഇന്റര്‍പോളി ഡപ്യുട്ടി ഡയറക്ടര്‍ ഡോ. വേലായധന്‍ സ്വാഗതവും പോളി യൂണിയന് ജനറല്‍ സെക്രട്ടറി പി.എസ് അന്‍സാഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വൈകി ഉദ്ഘാടനവേദിയില്‍ മോഹിനിയാട്ടത്തിന് തുടക്കമായി. സംസ്ഥാനത്തെ 74 പോളിടെക്നിക് കോളജുകളില്‍നിന്നായി 6000 ത്തോളം കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഏഴ് വേദികളിലായി ആകെ 64 ഇനങ്ങളിലാണ് മത്സരങ്ങള്‍. ജിഷ്ണു പ്രണോയ്, ജ്ഞാനപീഠപുരസ്കാര ജേത്രി മഹാശ്വേതാദേവി, എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറിയായിിരുന്ന ജോബി ജോണി, ബോക്സിങ് ഇതിഹാസം മുഹമ്മദലി, സിറിയന്‍ അഭയാര്‍ഥി ബാലന് അയ്ലന്‍ കുര്‍ദി, രോഹിത് വെമുല എന്നിവരുടെ പേരിലാണ് മറ്റ് വേദികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."