'യാത്രക്കാര്‍ക്ക് സൗജന്യമായി രോഗം നല്‍കരുത് '
പള്ളിക്കല്‍: പ്ലാസ്റ്റിക് പാത്രങ്ങളില്‍ കുടിവെള്ളം നിറച്ചു വെയിലേല്‍ക്കുന്നിടത്തു സ്ഥാപിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊടുംചൂടില്‍ വഴിയാത്രക്കാര്‍ക്കു ദാഹമകറ്റാനായി കുടിവെള്ളം നിറച്ച പാത്രങ്ങള്‍ സ്ഥാപിച്ചവയില്‍ പലതും ഇത്തരത്തിലാണ്.
വെയിലേറ്റു ചൂടാകുന്ന പ്ലാസ്റ്റിക് പാത്രങ്ങളില്‍നിന്നു ചൂടാകുന്ന വെള്ളം പതിവായി കുടിക്കുന്നതു ഭാവിയില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും കുടിവെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ ചൂടാകുന്ന വിധത്തില്‍ വാഹനങ്ങളില്‍വച്ചും ഉപയോഗിക്കരുതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വഴിയാത്രക്കാര്‍ക്കായി പ്ലാസ്റ്റിക് പാത്രങ്ങളില്‍ കുടിവെള്ളം നിറച്ചു സ്ഥാപിച്ചവ വെയിലേല്‍ക്കാത്ത സുരക്ഷിത സ്ഥാനത്തേക്കു മാറ്റിസ്ഥാപിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."