അരീക്കോട് പഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍ ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കും
അരീക്കോട്: അരീക്കോട് ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍ ബഡ്സ് സ്കൂള്‍ തുടങ്ങുന്നു. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജൂണ്‍ മാസം ആദ്യത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനമാരംഭിക്കാനാണ് തീരുമാനം.
സ്കൂളിനു കെട്ടിടം പണിയുന്നതിനു ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അരീക്കോട് ഗവ. ഹയര്സെക്കന്ഡണ്ടറി സ്കൂളിനോടു ചേര്‍ന്നുനില്‍ക്കുന്ന മുപ്പത് സെന്റ് സ്ഥലം വിട്ടുനല്‍കും. സ്കൂള്‍ പി.ടി.എ, എസ്.എം.സി കമ്മിറ്റികളും അനുമതി നല്‍കിയതോടെ എത്രയുംപെട്ടെന്നു കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റണ്ട് അമ്പാഴത്തിങ്ങല്‍ മുനീറ പറഞ്ഞു.
കളിക്കളം, വായനശാല, അംഗപരിമിതര്ക്കാവശ്യമായ ടോയ്ലറ്റ് സംവിധാനം എന്നിവ ഉള്‍ക്കൊള്ളിച്ച് ആധുനിക സൗകര്യത്തോടെയുള്ള ബഡ്സ് സ്കൂളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഒരു കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. എം.പി, എം.എല്‍.എ ഫണ്ടണ്ടുകളും കുടുംബശ്രീ, സാമൂഹ്യസുരക്ഷാ മിഷന് എന്നിവയെ ആശ്രയിച്ചുമായിരിക്കും കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുക.
സ്വന്തമായി കെട്ടിടമുണ്ടെണ്ടങ്കില് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കു ബസ് സൗകര്യവും ഏര്‍പ്പെടുത്തും. സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്കു പ്രഖ്യാപിച്ച നാല് ബഡ്സ് സ്കൂളുകളില്‍ അരീക്കോടിനെ ഉള്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ പി.കെ ബഷീര്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടിട്ടുണ്ടണ്ട്. മുപ്പത് വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ചായിരിക്കും താല്‍ക്കാലിക കെട്ടിടത്തില്‍ ആദ്യഘട്ടമെന്നോണം സ്കൂള്‍ തുടങ്ങുക.
ഇതിനു പുറമേ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രവും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."