HOME
DETAILS
MAL
കൊവിഡ് 19 : ഇന്ന് നാല് പേർക്ക് കൂടി കണ്ടെത്തി, സഊദിയിൽ ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു
backup
March 09 2020 | 06:03 AM
റിയാദ്: സഊദിയിൽ കോവിഡ് 19 കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ വ്യാപനം തടയാൻ ശക്തമായ നടപടികളുമായി സഊദി രംഗത്. ഇത് വരെ 15 പേരിലാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും 600 പേർ നിരീക്ഷണത്തിലാണ്. തലസ്ഥാനമായ റിയാദില്‍ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലി സന്ദര്‍ശിച്ച യുഎസ് പൗരനാണ് റിയാദില്‍ ചികിത്സയിലുള്ളത് ബാക്കി രണ്ട് പേര്‍ ബഹ്റൈന്‍ വനിതകളും ഒരാള്‍ നേരത്തെ കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുമാണ്. കഴിഞ്ഞയാഴ്ചകളില്‍ ഇറാനില്‍ നിന്നു മടങ്ങിയെത്തിയ 420 പേര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വീടുകളിലും ആശുപത്രികളിലുമായി കൊറോണ വൈറസ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 600 പേരാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി അറിയിച്ചു.
വ്യാപനം തടയുന്നതിന്റെ ഭാഗമായി ശക്തമായ മുൻകരുതലുകളാണ് അധികൃതർ സ്വീകരിക്കുന്നത്. കൊറോണ വ്യാപനം തടയാനും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തെ സ്വകാര്യ, പൊതു വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും അനിശ്ചിത കാലത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നല്‍കിയ നടപടി ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ബാധകമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്വകാര്യ സ്‌കൂളുകള്‍ ഇതിനകം അവധി അറിയിപ്പ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അയച്ചിട്ടുണ്ട്.
സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളുടെ കാര്യം തിങ്കളാഴ്ച ഉന്നത അധികൃതരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൗക്കത്ത് പര്‍വേസ് പറഞ്ഞു. അതേസമയം, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റിബിഅ പറഞ്ഞു.
കൊറോണ ജാഗ്രതയുടെ ഭാഗമയി പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വിദ്യഭ്യാസ, ഖുര്‍ആന്‍ പഠന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പള്ളികള്‍ക്കും ഇത് ബാധകമാണെന്ന് ഇസ് ലാമിക കാര്യ വകുപ്പ് അറിയിച്ചു. പള്ളികളില്‍ നടക്കാറുള്ള പ്രഭാഷണങ്ങള്‍ക്കും ക്ലാസുകള്‍ക്കും ശില്‍പശാലകള്‍ക്കും നിയന്ത്രണം ബാധകമാണ്. മക്കയില്‍ പബ്ലിക് ലൈബ്രറി, ഹറം എക്‌സിബിഷന്‍, കിസ് വ നിര്‍മാണ ഫാക്ടറി എന്നിവയും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ലബനാന്‍, സിറിയ, സൌത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് സൌദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രക്ക് വിലക്കേര്‍പ്പെടുത്തി. കൊറോണ പശ്ചാത്തലത്തില്‍ യാത്രാ വിലക്കുള്ള ഏഴ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. ആദ്യ പതിനൊന്നു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലേക്കുള്ള വഴികൾ പൂർണ്ണമായും അടച്ചു പ്രദേശത്തെ ഒറ്റപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."