പൊലിസിനെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് കീഴടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലിസിനെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് നസീം കീഴടങ്ങി. കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷനിലെത്തിയായിരുന്നു കീഴടങ്ങല്‍. ആക്രമണം നടന്ന് ഒന്നരമാസം കഴിഞ്ഞിട്ടാണ് പ്രതി കീഴടങ്ങുന്നത്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമാണ് നസീം. ഇയാളെ രക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെ മന്ത്രിമാരുടെ പൊതു പരിപാടിയിലും മറ്റും നസീമിന്റെ സാന്നിധ്യം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഡിസംബര്‍ 12നാണ് എസ്.എഫ്.ഐക്കാര്‍ പൊലിസുകാരെ നടുറോഡില്‍ വളഞ്ഞിട്ട് ആക്രമിച്ചത്. എസ്.എഫ്.ഐ നേതാക്കളുടെ ട്രാഫിക് നിയമലംഘനം തടഞ്ഞതിലുള്ള വൈരാഗ്യത്തിലായിരുന്നു യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് കൂടുതല്‍പേരെ വിളിച്ച് വരുത്തിയുള്ള ആക്രമണം. പൊലിസുകാരെ തല്ലിയ കേസായിട്ട് കൂടി ആദ്യഘട്ടത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതല്ലാതെ പിന്നീട് അന്വേഷണം മുന്നോട്ട് പോയില്ല. എസ്.എഫ്.ഐ ജില്ലാ നേതാവായ നസീമാണ് മുഖ്യപ്രതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."