HOME
DETAILS
MAL
മുസാമിയയിൽ കെ.എം.സി.സി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
backup
March 09 2020 | 06:03 AM
റിയാദ്: കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന് മുസാമിയയിൽ തുടക്കമായി . മുസാമിയ ഏരിയയിൽ നിന്നും അഞ്ഞൂറോളം ആളുകളെ ചേർക്കുവാൻ യോഗം തീരുമാനിച്ചു. ഇബ്രാഹിം വാഴമ്പുറം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം.മൊയ്തീൻ കോയ ഇബ്രാഹീം വാഴമ്പുറത്തിന് മെമ്പർഷിപ്പ് നൽകി ഉൽഘാടനം ചെയ്തു. ഡൽഹിയിൽ നടന്ന വംശഹത്യയെ യോഗം അപലപിച്ചു . ഇരകൾക്ക് മതിയായ നഷ്ട പരിഹാരം നൽകുവാനും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയം വഴി ആവശ്യപ്പെട്ടു . ഡൽഹി കലാപം കൃത്യമായി റിപ്പോർട്ട് ചെയ്ത മാധ്യമ സ്ഥാപനങ്ങൾക്കെതിരിൽ സ്വീകരിച്ച പ്രക്ഷേപണ വിലക്കിൽ കേന്ദ്ര സർക്കാറിന്റെ നിയമനടപടിയെയും യോഗം അപലപിച്ചു. ചടങ്ങിൽ
മുജീബ് ഉപ്പട, കബീർ വൈലത്തൂർ, ഹനീഫ മൂർക്കനാട്,
കമാൽ മൗലവി കൊല്ലം എന്നിവർ പ്രസംഗിച്ചു. മുജീബ് മറ്റത്തൂർ, ആബിദ് ഒതുക്കുങ്ങൽ, ശരീഫ് മണ്ണാർക്കാട്, കുഞ്ഞലവി ഹാജി വടക്കാങ്ങര, മുഹമ്മദലി ഒതുക്കുങ്ങൽ, ഷാഹുൽ ഹമീദ് പൊൻമള, ഹബീബ് ഉളളണം, സൈതലവി വൈലത്തൂർ, ഷാഹുൽ കുറ്റാളൂർ, ബാവ വേങ്ങര ചർച്ചയിൽ പങ്കെടുത്തു. സി.പി ഷാഫി എടപ്പലം സ്വാഗതവും സുബൈർ മൂന്നിയൂർ നന്ദിയും രേഖപ്പെടുത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."