HOME
DETAILS

മക്ക കെ.എം.സി.സി ബാധ്യത തീര്‍ക്കും; ഇസ്മാഈലിന്റെ മൃതദേഹം ഖബറടക്കാനുള്ള നടപടി തുടങ്ങി

  
backup
January 30, 2019 | 7:13 PM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%a4%e0%b5%80%e0%b4%b0

 


മക്ക: ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ ഒന്നരമാസമായി മക്കയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച കണ്ണൂര്‍ തളിപ്പറമ്പ് പുളിയംപറമ്പില്‍ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഖബറടക്കാനുള്ള നടപടികള്‍ തുടങ്ങി.
ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ കുഴഞ്ഞു വീണ ഇസ്മാഈലിനെ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് മരിക്കുകയുമായിരുന്നു. ആശുപത്രി പരിചരണമടക്കം വന്‍തുക ബാധ്യതയായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇദ്ദേഹത്തിന്റെ മയ്യിത്ത് ഖബറടക്കാനുള്ള നടപടികള്‍ക്ക് മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയാണ് സഹായിച്ചത്. മുഴുവന്‍ ബാധ്യതകളും തീര്‍ത്ത് മയ്യിത്ത് മറവുചെയ്യുമെന്ന് കുഞ്ഞുമോന്‍ കാക്കിയ അറിയിച്ചു.
റിയാദില്‍നിന്നും ഉംറക്കെത്തിയ ഇസ്മാഈല്‍ ഹറമില്‍ കുഴഞ്ഞ് വീണതിനെതുടര്‍ന്ന് മക്കയിലെ കിങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ച ശേഷം ആരുടെയും ശ്രദ്ധയില്‍പെടാതെ ഒന്നരമാസത്തോളം മൃതദേഹം ആശുപത്രിയിലെ ഫ്രീസറില്‍ കിടക്കുകയും ചെയ്തു. മരണവിവരം പുറത്തറിയാനും വൈകി.ആശുപത്രി രേഖകളിലുള്ള 25,000 റിയാലോളം (475616 രൂപ) ബില്‍ അടച്ചാല്‍ മൃതദേഹം വിട്ടുകൊടുക്കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തുക കണ്ടെത്താന്‍ കുടുംബം പാടുപെടുംബോഴാണ് സഹായമെത്തിയത്. ബാധ്യത തീര്‍ക്കാന്‍ വഴി തെളിഞ്ഞതോടെ എത്രയും പെട്ടെന്ന് ഇസ്മാഈലിന്റെ മൃതദേഹം മറവുചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ചുപേരെ കൊലപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് അനുവദിക്കാതെ ആക്രമണം തുടര്‍ന്നു

International
  •  4 minutes ago
No Image

പ്രിയപ്പെട്ടവർക്ക് വിട; മരിച്ചവരിൽ രണ്ടുദിവസങ്ങൾക്ക് മുൻപ് ജോലിക്കിറങ്ങിയ യുവാവും, മുൻ മിസ്റ്റർ തൃശൂരും; തിരിച്ചറിഞ്ഞത് 9 പേരെ മാത്രം

Kerala
  •  5 minutes ago
No Image

പേരാമ്പ്ര സ്‌ട്രോങ് റൂം വിവാദം: നടപടിയെടുക്കാതെ കലക്ടര്‍; യുഡിഎഫ് നാളെ കോടതിയിലേക്ക്

Kerala
  •  39 minutes ago
No Image

30 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാഅത്ത്‌ ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  an hour ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  an hour ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  an hour ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  an hour ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  an hour ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  an hour ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  2 hours ago