പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയെന്ന് യു.എസ് ചാര മേധാവി
വാഷിങ്ടണ്‍: പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് യു.എസ് നാഷനല്‍ ഇന്റലിജന്‍സ് ഡയരക്ടര്‍ ഡാന്‍ കോട്ട്‌സ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി ഹിന്ദുത്വ ദേശീയതയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ശക്തമായ സാധ്യയുണ്ടെന്ന് അദ്ദേഹം യു.എസ് സെനറ്റിന്റെ സെലക്ട് കമ്മിറ്റിയില്‍ പറഞ്ഞു.
2019ല്‍ ലോകം നേരിടുന്ന ഭീഷണികള്‍ സംബന്ധിച്ചുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുയായിരുന്നു അദ്ദേഹം. ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച സി.ഐ.എ ഡയരക്ടര്‍ ഗിന ഹസ്പല്‍, എഫ്.ബി.ഐ ഡയരക്ടര്‍ ക്രിസ്റ്റഫര്‍ റെ, പ്രതിരോധ രഹസ്യ ഏജന്‍സി ഡയരക്ടര്‍ റോബര്‍ട്ട് ആഷ്‌ലി എന്നിവരും സന്നിഹിതരായിരുന്നു.
മോദിയുടെ നടപടികള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. അണികളെ സജീവമാക്കാനായി ഹിന്ദുത്വ ദേശീയവാദം നേതാക്കള്‍ ഉയര്‍ത്തുന്നത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. സംഘര്‍ഷങ്ങളിലൂടെ മുസ്‌ലിംകള്‍ ഒറ്റപ്പെടും. ഇത് ഇന്ത്യയില്‍ തീവ്രവാദി സംഘങ്ങളുടെ സ്വാധീനമുണ്ടാക്കുന്നതിന് കാരണമാവുമെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയും ചൈനയുമാണ് യു.എസിന് ഏറ്റവും കൂടുതല്‍ ചാരഭീഷണിയുള്ളത്. ഇരു രാജ്യങ്ങളും തങ്ങളുടെ അധികാരം ലോകം മുഴുവന്‍ വ്യാപിപ്പിക്കുകയാണ്. റഷ്യയും ചൈനയും മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. ഉത്തരകൊറിയ ആണവായുധം ഉപേക്ഷിക്കാന്‍ സാധ്യയതില്ല. പ്രകോപനപരമായ നടപടികള്‍ ഉ. കൊറിയ അവസാനിപ്പിച്ചു. മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ് ഭരണത്തിന്റെ നിലപാടുകള്‍ക്കെതിരേയുള്ള റിപ്പോര്‍ട്ടാണ് ചാരത്തലവന്റേത്. ഉ. കൊറിയ ആണവായുധങ്ങള്‍ ഉപേക്ഷിച്ചെന്നും ഇറാന്‍ ആണവ നിര്‍മാണങ്ങള്‍ തുടരുന്നുണ്ടെന്നുമാണ് യു.എസ് വിലയിരുത്തല്‍.
അതിനിടെ ഡാന്‍ കോട്ട്‌സിന്റെ റിപ്പോര്‍ട്ടിനെതിരേ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തെറ്റായ നിരീക്ഷണമാണ് നടത്തിയിരിക്കുന്നത്. ഇറാനെ കരുതിയിരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."