വിദ്യാര്‍ഥികള്‍ അപരിചിത വാഹനങ്ങളില്‍ കയറരുതെന്ന് വിദ്യാഭ്യാസ ഡയരക്ടര്‍
മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപരിചിതരുടെ വാഹനങ്ങളില്‍ കയറരുതെന്നു വിദ്യാഭ്യാസ ഡയരക്ടറുടെ നിര്‍ദേശം. അപരിചിതരുടെ വാഹനങ്ങളില്‍ കൈകാണിച്ചു കയറുന്നതു പല സാമൂഹികവിരുദ്ധ പ്രവര്‍ത്തികള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപരിചിത വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്യുന്നത് വിലക്കുന്നതിനുള്ള നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കമെന്നും അസംബ്ലിയില്‍ ഇതിനെക്കുറിച്ച് പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
അപരിചതരുടെ വാഹനങ്ങള്‍ക്കു കൈകാണിച്ചു സ്‌കൂളിലേക്കു പോകുകയും വരികയും ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഉള്‍നാടുകളിലും നഗരപ്രദേശങ്ങളിലും ഈ പ്രവണത കൂടുതലായിട്ടുണ്ട്. എല്‍.പി, യു.പി ക്ലാസുകളില്‍ പഠിക്കുന്ന ചെറിയ കുട്ടികളാണ് ഇതില്‍ മുന്‍പന്തിയിലുള്ളത്. വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകുകയും തെറ്റായ കാര്യങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ ഇതു മുതലെടുക്കുകയാണ് ചെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."