HOME
DETAILS

വെള്ളംതേടി വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍: വനത്തിനുള്ളില്‍ കുളം കുഴിക്കുന്നു

  
backup
March 07, 2017 | 9:14 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

എടക്കര: വേനല്‍ കനത്തതോടെ വന്യമൃഗങ്ങള്‍ വെള്ളത്തിനായി കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി വനംവകുപ്പ് കാട്ടിനുള്ളില്‍ കുളംകുഴിക്കാന്‍ തുടങ്ങി. കരിയം മുരിയം വനമേഖലയില്‍പ്പെട്ട നീണ്ട പൊയില്‍, മുണ്ടപ്പൊട്ടി എന്നീ മേഖലകളിലാണ് കുളത്തിന്റെ പണികള്‍ തുടങ്ങിയത്.
വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്. മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം കുറക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വനം വകുപ്പ് കണക്ക് കൂട്ടുന്നത്. വേനല്‍ കനത്തതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് പതിവായിരുന്നു. കരിയം മുരിയം വനമേഖലയിലെ ഉണിച്ചന്തം, പള്ളിപ്പടി, അറണാടംപാടം, പാലേമാട് ,മുണ്ടപ്പൊട്ടി, എന്നീ പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് ആനശല്യം തുടര്‍ക്കഥയായിരുന്നു. കഴിഞ്ഞ ദിവസമിറങ്ങിയ ആന ചുങ്കത്തറ ടൗണില്‍ വരെ എത്തി നിരവധി നാശനഷ്ടങ്ങള്‍ വരുത്തിയാണ് കാട് കയറിയത്. വെള്ളത്തിനിയി കൂട്ടമായിറങ്ങുന്ന ആനകള്‍ നിരവധി കാര്‍ഷികവിളകളും നശിപ്പിച്ചാണ് മടങ്ങാറ്. വന്യജീവികളുടെ വെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരമാണ് കുളംകുഴിക്കലിലൂടെ ലക്ഷ്യം വക്കുന്നത്. ജെ.സി.ബി ഉപയോഗിച്ചാണ് പണികള്‍ പൂര്‍ത്തിയാക്കുന്നത്. ഒരു കുളം കുത്തുന്നതിനായി എഴുപതിനായിരം രൂപയോളം ചെലവ് കണക്കാക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പാലേമാട്, പന്നിച്ചോല എന്നി പ്രദേശങ്ങളിലെ വന മേഖലയിലും കുളങ്ങള്‍ കുത്തുമെന്ന് വന സംരക്ഷണ സമിതി പ്രവര്‍ത്തകള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  a month ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  a month ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  a month ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a month ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a month ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a month ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a month ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a month ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a month ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a month ago