കോവിഡ് 19 ; ആഗോള സാമ്പത്തിക രംഗം തകർന്നടിയുന്നു; എണ്ണവില കുത്തനെ കുറച്ചു
റിയാദ്:കോവിഡ് 19 കൊറോണ ആഗോള സാമ്പത്തിക രംഗത്തെ പിടിച്ചുലക്കുന്നു. ചൈനയ്ക്ക് പുറത്തേക്ക് കോവിഡ് 19 പടര്‍ന്നതോടെയാണ് ലോക സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവീണത്. ക്രൂഡ് ഓയിൽ വില ബാരലിന് 28 ഡോളറായാണ് വില ഇടിഞ്ഞത്. വൈറസ് ബാധ ആഗോളതലത്തില്‍ പടര്‍ന്നതോടെ ക്രൂഡ് ഓയില്‍ വിലയില്‍ 31 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. കൊറോണ വൈറസ് എണ്ണ വിപണിയുടെ നടുവൊടിച്ചുവെന്നാണ് നിഗമനം. വിപണിയിലെ ആവശ്യകതയിലുള്ള കുറവ്, യാത്രാ വിലക്കുകള്‍ ശക്തമാക്കിയതും മൂലം സഊദി അറേബ്യ ക്രൂഡ് ഓയില്‍ വില വെട്ടിക്കുറച്ചത് കൂടുതൽ തിരിച്ചടിയായി. റഷ്യയുമായി വിലയുദ്ധത്തിലേര്‍പ്പെട്ടുക്കൊണ്ടാണ് സഊദി ക്രൂഡ് ഓയില്‍ വില കുറച്ചത്.
1991-ലെ ഗള്‍ഫ് യുദ്ധ ഘട്ടത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. എണ്ണവില കൂപ്പു കുത്തിയതോടെ സഊദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾ തികഞ്ഞ ആശങ്കയിലാണ്. ഉൽപാദനം ഗണ്യമായി കുറച്ച് വിപണിയിൽ വില സന്തുലിതത്വം ഉറപ്പാക്കണമെന്ന നിർദേശം റഷ്യ തള്ളിയതോടെ കുറഞ്ഞ നിരക്കിൽ എണ്ണ വിൽക്കാൻ സഊദി തീരുമാനിക്കുകയായിരുന്നു. ഇത് കനത്ത തിരിച്ചടിയായി മാറുകയായിരുന്നു. കോവിഡ് 19 പ്രത്യാഘാതങ്ങളുടെ ഭാഗമായി നിരവധി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദായതും വിപണിയെ ബാധിച്ചു.
ക്രൂഡ് ഓയില്‍ വില ബാരലിന് 15 ഡോളര്‍ ഇടിഞ്ഞ് 28 ഡോളറിലേക്കെത്തി. 31.5 ശതമാനം വിലയിടിവാണ് ഉണ്ടായിട്ടുള്ളത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 28 ഡോളറിലേക്കാണ് പതിച്ചത്. നിലവിലെ സ്ഥിതി തുടർന്നാൽ ബാരലിന് 20 ഡോളറിലേക്ക് എണ്ണവില കൂപ്പുകുത്താനുള്ള സാധ്യതയുണ്ട്. സഊദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾ തികഞ്ഞ ആശങ്കയിലാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സഊദി അറേബ്യ. ലോകത്തിലെ രണ്ടാമത്തെ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ. കൊറോണ വൈറസ് ആഗോള വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വില വെട്ടിക്കുറക്കാനുള്ള നടപടിയെ ഒപെക് രാജ്യങ്ങള്‍ പിന്തുണച്ചു. ഒപെകും റഷ്യയും തമ്മിലുള്ള നിലവിലെ വിതരണ കരാര്‍ മാര്‍ച്ച് അവസാനത്തോടെ കഴിയും.
ഇതിന് ശേഷം ഏപ്രിലില്‍ പ്രതിദിനം 10 ദശലക്ഷം ബാരല്‍ ക്രൂഡ് ഉത്പാദനം ഉയര്‍ത്താനാണ് സഊദി അറേബ്യ പദ്ധതിയിടുന്നത്. എണ്ണവില തകർച്ച ഗൾഫ് ഓഹരി വിപണിയും കനത്ത തകർച്ചയിലാണ് കനത്ത നഷ്ടത്തിലാണ് ഇന്നും വ്യാപാരം തുടങ്ങിയത്. സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ ഐ പിഒ ഓഹരി വില കൂപ്പു കുത്തി. റിയാദ്, ദുബൈ, അബൂദബി ഉൾപ്പെടെ പ്രധാന ഗൾഫ് ഓഹരി വിപണികളുടെ നഷ്ടം ഏറെ വലുതാണ്. അതേ സമയം സുരക്ഷിത നിക്ഷേപം എന്ന നിലക്ക് ആളുകളെ ആകർഷിക്കുന്നതിനാൽ സ്വർണ വിപണി കൂടുതൽ കരുത്താർജ്ജിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."