ദിലീപിന് തിരിച്ചടി: നടിയെ ആക്രമിച്ച കേസും സുനില്‍കുമാര്‍ ഭീഷണിപ്പെടുത്തിയ കേസും രണ്ടായി പരിഗണിക്കണമെന്ന ഹരജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വിഭജിക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസും രണ്ടായി പരിഗണിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഇര താനാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയത് നടിയെ ആക്രമിച്ചതിന്റെ തുടര്‍ച്ചയാണെന്ന് പ്രോസിക്യൂഷന് നിലപാടെടുത്തു.
കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍, സനല്‍, വിഷ്ണു എന്നിങ്ങനെ മൂന്ന് പേര് ചേര്‍ന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.
കേസിന്റെ വിചാരണ നപടികള്‍ പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. ഇന്ന് കേസില്‍ സാക്ഷിവിസ്താരത്തിനായി നടന് കുഞ്ചാക്കോ ബോബനടക്കമുള്ളവരാണ് ഹാജരായിട്ടുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുള്ള വൈരാഗ്യം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം സാക്ഷികളെ കോടതി വിസ്തരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."