കൊറോണ -ഇന്ത്യയടക്കം 19 രാജ്യക്കാര്‍ക്ക് ഖത്തറിന്റെ യാത്രാ വിലക്ക്, കണ്ണൂര്‍-ദോഹ വിമാനങ്ങള്‍ റദ്ദാക്കി
ദോഹ: കണ്ണൂര്‍:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്.
ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍, വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളും.
പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ്ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്കും ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.
അതേസമയം, ഖത്തറില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 15 ആയി. ഇന്നലെ മൂന്നുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ വിദേശികളാണ്. ആരോഗ്യ മന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
അതേസമയം, മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു ഖത്തറിലെ വൈറസ് ബാധിതരുടെ എണ്ണം വളരെയധികം കുറവാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും അത്യാവശ്യ നടപടികള്‍ എടുത്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു.
അതേ സമയം കണ്ണൂര്‍-ദോഹ സെക്ടറിലേക്കുള്ള തിങ്കളാഴ്ചത്തെ വിമാനങ്ങള്‍ റദ്ദാക്കി. രാത്രി ഏഴിന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോയും 7.50ന് യാത്ര തിരിക്കേണ്ടിയിരുന്ന എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളുമാണു റദ്ദാക്കിയത്.
തിങ്കളാഴ്ച ഉച്ചയ്ക്കു ഖത്തറിന്റെ വിലക്ക് വാര്‍ത്ത എത്തിയ ഉടനെ വിമാനക്കമ്പനികള്‍ സര്‍വിസ് റദ്ദക്കുകയായിരുന്നു. ഈ വിവരം എസ്.എം.എസ് ആയി വിമാനക്കമ്പനികള്‍ യാത്രക്കാരെ അറിയിച്ചു. ഖത്തര്‍ വിലക്ക് നീക്കാന്‍ പരിധി നിശ്ചയിക്കാത്ത സാഹചര്യത്തില്‍ ദോഹയിലേക്കു സര്‍വിസ് എപ്പോള്‍ തുടങ്ങുമെന്നു വിമാനക്കമ്പനികള്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയുന്നില്ല.
ടിക്കറ്റ് ചെയ്ത യാത്രക്കാര്‍ക്കു തുക തിരികെ നല്‍കുമെന്നു വിമാനക്കമ്പനികളുടെ പ്രതിനിധികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."