HOME
DETAILS

യുവതിയേയും ഭര്‍ത്താവിനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസില്‍ നാല് ആഗ്ര സ്വദേശികള്‍ പാലക്കാട് അറസ്റ്റില്‍ കൊലക്കുപിന്നിലെ കാരണം അജ്ഞാതം

  
backup
March 09 2020 | 13:03 PM

3-person-murder-selam-arrested-accused

പാലക്കാട്: സേലത്ത് മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്നു സംശയിക്കുന്ന നാലുപേര്‍ പാലക്കാട് അറസ്റ്റില്‍. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ പൊലിസ് പിടികൂടിയത്. ഇവരെ തമിഴ്നാട് പൊലിസിന് കൈമാറും.

കഴിഞ്ഞദിവസം രാത്രിയാണ് സേലം തിരുമലഗിരിയില്‍ ആഗ്ര സ്വദേശികളായ മൂന്നുപേര്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തിരുമലഗിരിയിലെ വെള്ളിയാഭരണ നിര്‍മാണശാലയിലെ തൊഴിലാളികളായ ആകാശ്(23) ഭാര്യ വന്ദനകുമാരി(21) ആകാശിന്റെ സഹോദരീപുത്രന്‍ സന്നി കുമാര്‍(18) എന്നിവരാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ കൊലക്കുപിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ആകാശിന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞ് രാത്രി നിര്‍ത്താതെ കരയുന്നത് കേട്ട് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വെള്ളിയാഭരണ നിര്‍മാണ ശാലയില്‍ അടുത്തിടെ ജോലിക്കെത്തിയ നാല് ആഗ്ര സ്വദേശികള്‍ ആകാശിന്റെ വീട്ടിലുണ്ടായിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു.

സംഭവദിവസം ഇവരെ കാണാതായതായതിന്റെ
പിന്നാലെ അന്വേഷണം നടത്തിയ പൊലിസ് സി.സി.ടിവികള്‍ പരിശോധിച്ചാണ് ഇവര്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ കയറിയതായി കണ്ടെത്തിയത്.

ഇതോടെ സേലം പൊലിസ് പാലക്കാട് പൊലിസില്‍ വിവരം അറിയിച്ചു. നാലുപേരെയും പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് പിടികൂടുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago