HOME
DETAILS

റാഫേല്‍ ഇടപാടുകള്‍ മറച്ചുവച്ചെന്ന് പരീക്കര്‍ പറഞ്ഞു: രാഹുല്‍

  
backup
January 30 2019 | 19:01 PM

rafeal-deals63

 

ന്യൂഡല്‍ഹി/പനാജി: ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സന്ദര്‍ശിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങളാണ് വീണ്ടും വിവാദത്തെ ചൂടുപിടിപ്പിച്ചത്.
പനാജിയില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം റാഫേല്‍ കരാറിനെ കുറിച്ച് തന്നോട് പറഞ്ഞത് കരാറുമായി ബന്ധപ്പെട്ട ഒരു കാര്യവും താനുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തിരുന്നില്ലെന്നാണ്. ഗോവ മന്ത്രിയുടേതെന്ന് വ്യക്തമാക്കി ശബ്ദ സന്ദേശം പുറത്തുവിട്ടതിനു പിന്നാലെയാണ് പരീക്കറുടെ അഭിപ്രായ പ്രകടനം സംബന്ധിച്ച കാര്യവും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച യുവ ക്രാന്തി യാത്രയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ അഭിപ്രായ പ്രകടനം.
ഇന്ത്യന്‍ വ്യോമസേനയെ വിറ്റ് തന്റെ അടുത്ത സുഹൃത്തായ അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കിയപ്പോള്‍ രാജ്യത്തെ യുവാക്കളുടെ തൊഴില്‍ അവസരങ്ങളാണ് മോദി ഇല്ലാതാക്കിയതെന്ന് രാഹുല്‍ ആരോപിച്ചു. റാഫേലിലെ സത്യങ്ങള്‍ ഏതു തരത്തില്‍ മറച്ചുവച്ചാലും അതു പുറത്തു വരികതന്നെ ചെയ്യും. ആര്‍ക്കും ഇടപാടിലെ കള്ളത്തരങ്ങള്‍ ഒളിച്ചുവയ്ക്കാനാകില്ല.
മനോഹര്‍ പരീക്കറുടെ കിടപ്പുമുറിയില്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ചില സ്‌ഫോടനാത്മകമായ വിവരങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്നു നേരത്തെ രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ തന്റെ കൈവശമുള്ളതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് പരീക്കര്‍ തന്റെ ക്യാബിനറ്റിലെ ചിലരെ അറിയിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞിരുന്നു.
റാഫേല്‍ കരാര്‍ സംബന്ധിച്ച കള്ളക്കഥകള്‍ പുറത്തുവരുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് സി.ബി.ഐ മേധാവിയായിരുന്ന അലോക് കുമാര്‍ വര്‍മയെ നീക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം രാഹുലിന്റെ സന്ദര്‍ശനത്തിനു പിന്നാലെ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തന്റെ അസുഖ വിവരം അറിയാനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചില രാഷ്ട്രീയ നേട്ടത്തിനായി തന്നെ വിനിയോഗിക്കുകയാണ് ചെയ്യുന്നതെന്ന് പരീക്കര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് അദ്ദേഹം രാഹുലിന് കത്തയക്കുകയും ചെയ്തു.
രാഹുലിന്റെ സന്ദര്‍ശനം അഞ്ചു മിനിട്ടായിരുന്നു. റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഒരു കാര്യവും തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പരീക്കര്‍ പറഞ്ഞു. മുന്‍കൂട്ടി വിവരമറിയിക്കാതെയാണ് അദ്ദേഹം തന്നെ സന്ദര്‍ശിച്ചത്. തന്റെ അസുഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മടങ്ങുകയും ചെയ്തു. മറ്റൊരുകാര്യവും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago