സ്കാനിയ എത്തി; യാത്ര കണ്ണൂര്‍-തിരുവനന്തപുരം
കണ്ണൂര്‍: കെ.എസ്.ആര്.ടി.സി കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുതിയ സ്കാനിയ ബസ് ഇന്ന് സര്‍വിസ് ആരംഭിക്കും. നേരത്തെ തീര്‍ഥാടന കേന്ദ്രമായ കൊല്ലൂര്‍ മൂകാംബികയിലേക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിരവധിയുള്ള മണിപ്പാലിലേക്കും കെ.എസ്.ആര്.ടി.സി.യുടെ പുതിയ മള്‍ട്ടി ആക്സില്‍ സ്കാനിയ ബസുകള്‍ സര്‍വീസ് തുടങ്ങിയിരുന്നു.
വൈകിട്ട് 7.15നാണ് ബസ് കണ്ണൂരില്‍ നിന്നും യാത്രതിരിക്കുക. രാവിലെ 6 മണിക്ക് തിരുവനന്തപുരത്തെത്തും. അവിടെനിന്നു രാത്രി 9.30ന് പുറപ്പെട്ട് രാവിലെ 8.30ഓടെ കണ്ണൂരിലെത്തും. കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. കുപ്പിവെള്ളം, പുതപ്പ് എന്നിവ ബസില്‍ ലഭിക്കും. പ്രത്യേക പരിശീലനം നല്കിയ ജീവനക്കാരെയാണ് ബസുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
സെമി സ്ലീപ്പര്‍ സീറ്റില്‍ കപ്പ് ഹോള്‍ഡര്‍, മാഗസിന് ഹോള്‍ഡര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഒരോ സീറ്റിനും റീഡിങ് ലാമ്പ്, പ്രത്യേകം എസി വെന്റുകള്‍ എന്നിവയുണ്ട്. പുറമെ രണ്ട് എല്‍.സി.ഡി സ്ക്രീനുകളുമുണ്ട്. 661 രൂപയാണ് കണ്ണൂര്‍-തിരുവനന്തപുരം ടിക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍വഴി ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഇന്നുവൈകിട്ട് ഏഴിന് ഡിപ്പോയില്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ബസിന്റെ കന്നിയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. എം.പി പി.കെ ശ്രീമതി, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."