HOME
DETAILS
MAL
നിരോധിത പാന്‍മസാല വില്പന: നിരവധിതവണ പിടിക്കപ്പെട്ടയാള്‍ വീണ്ടും പിടിയില്‍
backup
March 07 2017 | 21:03 PM
കൊളത്തൂര്‍: നിരോധിത പാന്‍മസാല വില്പനയുമായി ബന്ധപ്പെട്ടു നിരവധി തവണ പിടിക്കപ്പെട്ടയാള്‍ വീണ്ടും പൊലിസ് പിടിയിലായി. വെങ്ങാട് എടയൂര്‍ റോഡിലുള്ള വ്യാപാര സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം കൊളത്തൂര്‍ പൊലിസ് പരിശോധന നടത്തിയത്. കടയില്‍നിന്നു നിരോധിത ഉല്പന്നങ്ങളായ ഹാന്‍സ് പാക്കറ്റുകള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കടയുടമയേയും നടത്തിപ്പുകാരനേയും പൊലിസ് അറസ്റ്റു ചെയ്തു. വെങ്ങാട് സ്വദേശി വരിക്കോടന്‍ അബ്ദുറഹ്മാന്, വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി വരിക്കോടന്‍ കുഞ്ഞിമുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുകയില ഉല്പന്നങ്ങള് വില്പന നടത്തിയതിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."