HOME
DETAILS

വിശുദ്ധിയുടെ നിലാവ്

  
backup
June 17 2016 | 23:06 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b5%e0%b5%8d

റമദാന്‍ മാസത്തിലെ നോമ്പനുഷ്ഠാനം വിശുദ്ധമായ ഒരു കരുതലാണ്. കോളജില്‍ പഠിക്കുമ്പോഴും പിന്നീടു കുറേക്കാലം പാരലല്‍ കോളജ് അധ്യാപകനായിരുന്നപ്പോഴും മുസ്‌ലിം സുഹൃത്തുക്കളോടൊപ്പം അവരുടെ വീടുകളില്‍ പോയി നോമ്പ് മുറിച്ചിട്ടുണ്ട്. തീര്‍ത്തും വെജിറ്റേറിയനായ തനിക്കുവേണ്ടി മാത്രം ഉണ്ടാക്കിയ വിഭവങ്ങളുടെ നിരയേക്കാള്‍ തന്നെ ആകര്‍ഷിച്ചത് അതുണ്ടാക്കാനെടുത്ത ബുദ്ധിമുട്ടും എല്ലാവരും ഒന്നിച്ചിരുന്ന് അതു കഴിക്കുമ്പോഴുള്ള സ്വാദുമായിരുന്നു. ഭക്ഷണത്തിന്റെ സ്വാദിനപ്പുറമായിരുന്നു ആ കൂടിച്ചേരലിലെ അനര്‍ഘ നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ. സാഹോദര്യം, ബന്ധങ്ങളുടെ കണ്ണിചേര്‍ക്കല്‍ തുടങ്ങിയ വ്യക്തിപരമായ വിഷയങ്ങള്‍ നോമ്പിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു തെളിനിലാവായി ഒഴുകിവരും. വിശുദ്ധിയുടെ നിലാവെളിച്ചവും വെളുത്ത പക്ഷവുമാണു റമദാനിലെ നോമ്പനുഷ്ഠാനം. ഇതുപോലൊരു വിശുദ്ധ സങ്കല്‍പ്പം മറ്റൊരു മതവീക്ഷണത്തിലും തനിക്കു കണ്ടെത്താനായിട്ടില്ല. തൃക്കരിപ്പൂരിലെ സുഹൃത്തായ മുഹമ്മദിന്റെ വീട്ടിലെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള നോമ്പുതുറ ഇപ്പോഴും മറക്കാനാവാതെ മനസില്‍ കിടക്കുന്നത് അന്നത്തെ ആ സാഹോദര്യത്തിന്റെ മധുരം ഉള്ളിലുള്ളതിനാലാണ്. എല്ലാവരും ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കല്‍ അതാണു നോമ്പ് തുറയുടെ പ്രത്യേകത. ഒരു ഭക്ഷണവും തനിക്കുവേണ്ടി മാത്രം ഉണ്ടാക്കിയതല്ലെന്നും മറ്റുള്ളവര്‍ അതു കഴിക്കുമ്പോഴാണ് അതു തനിക്കും കൂടി ഉണ്ടാക്കിയതാണല്ലോ എന്ന ചിന്ത ഓരോ നോമ്പുകാരനിലും ഉണ്ടാക്കുന്നതെന്നുമുള്ളതാണു റമദാനും നോമ്പും നല്‍കുന്ന സന്ദേശം.
നോമ്പനുഷ്ഠാനത്തിലൂടെ ഉണ്ടാകുന്ന വ്യക്തിയുടെ ശുദ്ധീകരണ പ്രക്രിയ വളരെ വലുതാണ്. സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇപ്പോഴും നോമ്പുതുറകളില്‍ പങ്കെടുക്കുന്നുണ്ട്. അപ്പോഴെല്ലാം മനസിലാവുന്നതു സാഹോദര്യത്തിലും സമരസപ്പെടുന്നതിലും നോമ്പ് ഉയര്‍ത്തുന്ന സന്ദേശം തന്നെയാണ്. വലുപ്പ ചെറുപ്പമില്ല, ധനാഢ്യനും ദരിദ്രനും സമന്‍മാര്‍ എന്നിങ്ങനെയുള്ള ബോധ്യപ്പെടുത്തലുകള്‍ ദൈവികമായി ഉയര്‍ത്തിക്കൊണ്ടുവന്നതു യഥാര്‍ഥത്തില്‍ നോമ്പനുഷ്ഠാനം തന്നെയാണ്. എല്ലാവരെയും സമന്‍മാരായി കാണാ നും സാഹോദര്യത്തിന് ഇത്രയധികം പ്രാധാന്യം നല്‍കുകയും ചെയ്യുന്ന മറ്റൊരു ആഘോഷമോ അനുഷ്ഠാനമോ തന്റെ ശ്രദ്ധയില്‍ ഇതേവരെപെട്ടിട്ടില്ല. ചിലപ്പോള്‍ ഉണ്ടായിരിക്കാം. പക്ഷേ നിര്‍ബന്ധമാക്കിയ നോമ്പനുഷ്ഠാനം പോലെ മറ്റൊരനുഷ്ഠാനം ഇല്ലെന്നു തന്നെ പറയാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago