HOME
DETAILS

സര്‍ക്കാര്‍ പൂര്‍ണപരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  
backup
January 30 2019 | 19:01 PM

sarkkar-poornna-parajayam6326415

 

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിലും വലിയ കാലതാമസമാണ് നേരിടുന്നതെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും വി.ഡി സതീശന്‍ നല്‍കിയ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
മനുഷ്യനിര്‍മിത ദുരന്തമെന്ന് വിവിധ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും സര്‍ക്കാര്‍ ഈ പ്രളയ ദുരന്തത്തെക്കുറിച്ച് അന്വേഷണത്തിന് തയാറാവുന്നില്ലെന്ന് വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അടിയന്തിര സഹായമായി പ്രഖ്യാപിച്ച 10,000 രൂപ പോലും ലഭിക്കാത്ത നിരവധി ആളുകള്‍ സംസ്ഥാനത്തുണ്ട്. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അത് നേരിട്ട് ബോധ്യപ്പെട്ടതാണ്. ചെറുകിട കച്ചവടക്കാരുടെ വ്യാപാര സാധനങ്ങള്‍ മുഴുവന്‍ നശിച്ചുപോയിട്ടും നാളിതുവരെയായി സഹായങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ഒരു ഹെക്ടര്‍ നെല്‍കൃഷി ചെയ്യാന്‍ ഒന്നര ലക്ഷം രൂപ വേണമെന്നിരിക്കെ കൃഷി നശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഹെക്ടറിന് 13,500 രൂപ മാത്രമാണ്.
പ്രളയത്തിനുശേഷം ആറുമാസം പിന്നിട്ടിട്ടും ഒരു വീടെങ്കിലും പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. പ്രളയ ദുരന്തത്തെക്കുറിച്ച് സിറ്റിങ് ജഡ്ജിയെവച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഒപ്പം നഷ്ടപരിഹാരം നല്‍കുന്നതിനായി ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 


6,67,543 പേര്‍ക്ക് പ്രളയദുരന്തത്തില്‍ അടിയന്തിര സഹായമായ 10,000 രൂപ വീതം നല്‍കിയതായി അടിയന്തിര പ്രമേയത്തിനു മറുപടിയായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാനത്ത് പ്രളയ ദുരന്തത്തില്‍ 13,362 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇതില്‍ 7,428 പേര്‍ സ്വന്തമായി വീട് നിര്‍മിച്ചുകൊള്ളാമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 9,341 പേര്‍ക്ക് ആദ്യ ഗഡു സഹായം നല്‍കി. ഇവര്‍ വീട് പണി ആരംഭിച്ചിട്ടുണ്ട്. ഭാഗികമായി വീട് തകര്‍ന്നവരെ നാലു വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ രണ്ടു വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പൂര്‍ണമായും നല്‍കി. ബാക്കി വിഭാഗങ്ങള്‍ക്ക് ഒന്നാം ഗഡു നല്‍കി. 1,30,606 പേര്‍ക്ക് ഇത്തരത്തില്‍ സഹായം നല്‍കി. ഫെബ്രുവരി 15 നുള്ളില്‍ അടുത്ത ഗഡു ഉള്‍പ്പെടെ ധനസഹായം പൂര്‍ണമായും വിതരണം ചെയ്യും. വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് അപ്പീലുകളും പരാതികളുമായി 54,792 അപേക്ഷകളാണ് വീടുകളുടെ കാര്യത്തില്‍ ഉള്ളത്. ഈ മാസം 31 വരെയാണ് പരാതികളും അപേക്ഷകളും സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇനിയും തീയതി നീട്ടേണ്ടതുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കും.


മത്സ്യത്തൊഴിലാളി മേഖലയില്‍ 11.6 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ദുരന്ത രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് മൂന്നുകോടി അനുവദിച്ചു. നെല്‍കര്‍ഷകര്‍ക്ക് 22.8 കോടി രൂപയുടെ നെല്‍വിത്ത് സൗജന്യമായി നല്‍കി. പച്ചക്കറി കര്‍ഷകര്‍ക്കായി 92 കോടിയുടെ ധനസഹായം നല്‍കിയതായും മന്ത്രി അറിയിച്ചു. കേരളത്തില്‍ എന്താണ് പുനര്‍നിര്‍മാണം നടത്തിയതെന്നു അടിയന്തിരപ്രമേയ നോട്ടിസ് നല്‍കിയ വി.ഡി സതീശന്‍ ചോദിച്ചു. സര്‍ക്കാരിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ പ്രളയമില്ല. റീ ബില്‍ഡ് കേരളാ ഇനിഷേറ്റീവ് ചുവപ്പുനാടയില്‍ കുടുങ്ങി സെക്രട്ടേറിയറ്റില്‍ അന്ത്യവിശ്രമം കൊള്ളുകയാണ്. തകര്‍ന്ന വീടുകള്‍ നിര്‍ണയിക്കുന്നതിലും പൂര്‍ണ വീഴ്ചയാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പൂര്‍ണമായും തകര്‍ന്നത് 16,000 വീടുകളെന്നായിരുന്നു അറിയിച്ചത്. ഇപ്പോള്‍ അത് 13,000 ആയി കുറഞ്ഞു. ഉദ്യോഗസ്ഥരെക്കൊണ്ട് പൂര്‍ണമായും തകര്‍ന്ന വീടുകളുടെ എണ്ണം കുറപ്പിക്കുകയാണ്. പ്രളയദുരന്തം നേരിട്ടവര്‍ക്ക് വായ്പകള്‍ ലഭ്യമാക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഒരു ബാങ്ക് പോലും വായ്പ അനുവദിക്കുന്നില്ലെന്നും പ്രളയ കാരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നാളിതുവരെയായി ഒരു പഠനത്തിനു പോലും തയാറായില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago