സഊദിക്ക് നേരെ ഹൂതികള്‍ തൊടുത്ത മിസൈല്‍ തകര്‍ത്തു
റിയാദ്: സഊദിക്ക് നേരെ യമനിലെ വിമത വിഭാഗമായ ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ സഊദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. സഊദി അതിര്‍ത്തി പ്രദേശമായ ഖമീസ് മുശൈത്ത് ആകാശത്ത് വെച്ചാണ് മിസൈല്‍ തകര്‍ത്തത്. ബുധനാഴ്ച ഉച്ചക്ക് ശേഷം 2:30 നാണു സഊദിക്ക് നേരെ മിസൈല്‍ ആക്രമണ ശ്രമം നടന്നത്. സഊദി പ്രതിരോധ സേനയുടെ കീഴിലുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്ത് വെച്ച് തന്നെ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. മിസൈല്‍ തകര്‍ത്തത്. തകര്‍ന്ന മിസൈല്‍ അവശിഷ്ടങ്ങള്‍ നഗരത്തിനു പുറത്ത് പലയിടങ്ങളിലായി ചിതറി വീണു. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതേ ദിവസം തന്നെ യമനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ അതിര്‍ത്തി പ്രദേശമായ അബഹ നഗരത്തിനു മുകളില്‍ പ്രത്യക്ഷ്യപ്പെട്ട അജ്ഞാത ഡ്രോന്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന തകര്‍ത്തു. യമന്‍ ഹൂതികള്‍ അയച്ച ഡ്രോണാണ് തകര്‍ത്തതെന്നും പരിശോധനയില്‍ ഇറാന്‍ നിര്‍മ്മിത ട്രോണ്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. യമനില്‍ യുദ്ധത്തിനു നേതൃത്വം നല്‍കുന്ന സഊദിക്കെതിരെ നേരത്തെയും പല തവണ മിസൈല്‍ ആക്രമണം ഉണ്ടായെങ്കിലും അടുത്ത കാലത്തായി ശമനമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."