സ്ത്രീ ശാക്തീകരണത്തിന് മോടി കൂട്ടി സഫ
വളാഞ്ചേരി: സ്ത്രീ ശാക്തീകരണവും സ്ത്രീ സുരക്ഷയും എന്ന വിഷയത്തില്‍ സഫ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വുമണ്‍സ് സെല്ലും കേരള കൗമുദിയും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാര്‍ മലപ്പുറം സബ് കളക്ടര്‍ അനുപം മിശ്ര ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ നാലകത്ത് ബഷീര്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ പൊന്ന ആയുര്‍വ്വേദിക് മാനേജിംഗ് ഡയറക്ടര്‍ സുബൈര്‍ സിന്ദഗി ഉപഹാര സമര്‍പ്പണം നടത്തി.
എജുക്കേഷണല്‍ ട്രെയിനര്‍ ഉമ്മര്‍ മാസ്റ്റര്‍ കരുവാരക്കുണ്ട്, മൗലാന ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ.റിയാസ് അലി എന്നിവരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടന്നു. സ്ത്രീകളുടെ ആത്മവിശ്വാസത്തെയും വിദ്യാഭ്യാസത്തെയും മുന്‍നിര്‍ത്തി സ്ത്രീകള്‍ എങ്ങനെ സമൂഹത്തില്‍ മുന്നോട്ട് വരാം എന്നതിനെ കുറിച്ച് ഉമ്മര്‍ മാസ്റ്റര്‍ സംസാരിച്ചു. സ്ത്രീ ശാരീരികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോ.റിയാസ് അലി കൂട്ടിചേര്‍ത്തു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംശയനിവാരണത്തിനുള്ള വേദിയായി സെമിനാര്‍ മാറി. വുമണ്‍സ് സെല്ല് കണ്‍വീനര്‍ രഞ്ജിത. പി നന്ദി പറഞ്ഞു. വുമണ്‍ സെല്ലിലെ മറ്റ് അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."