നാളികേര കൃഷിയുടെ പരിരക്ഷക്കു സമഗ്രമായ പദ്ധതികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കണം
പേരാമ്പ്ര: അനാദയകരമായി മാറിയിരിക്കുന്ന തെങ്ങു കൃഷിയെ സംരക്ഷിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ഇപ്പോള്‍ കേരളത്തിലെ പച്ച തേങ്ങക്കുള്ള വില നിശ്ചയിക്കുന്നത് ഇതര സംസ്ഥാന നാളികേര ലോബികളാണ്. ഇത് കേരളത്തിലെ കേര കര്‍ഷകര്‍ക്കു ഏറെ ദോഷകരമാണ്. പകരം കേരളത്തിലെ വിവിധ മേഖലകളില്‍ നാളികേരത്തിന് മാത്രമായി പ്രത്യേകം വിപണനസംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കണം. കര്‍ഷകര്‍ കൊണ്ടുവരുന്ന പച്ചതേങ്ങ മുഴുവനായും ഈ മാര്‍ക്കറ്റില്‍ ഏറ്റെടുക്കുവാന്‍ സംവിധാനം ഉണ്ടായാല്‍ പച്ചതേങ്ങ നിയന്ത്രണം സ്റ്റേറ്റിന്റെ പരിധിയില്‍ എത്തും. ഇത് കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കാന്‍ കഴിയും.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏതാനും വാര്‍ഡുകളില്‍ മാത്രം നടപ്പിലാക്കി വരുന്ന കേരഗ്രാമം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കണമെന്നു കേര കര്‍ഷക സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര ഐ.വി ശശാങ്കന്‍ നഗറില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ. പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം ജീവന്‍ അധ്യക്ഷനായി. കെ. നാരായണക്കുറുപ്പ്, ഒ.ടി രാജന്‍ മാസ്റ്റര്‍. ടി.പി രാജന്‍ മാസ്റ്റര്‍, കുഞ്ഞികൃഷ്ണന്‍ പിള്ള, കെ.പി കൃഷ്ണന്‍കുട്ടി, ഗോപാലകൃഷ്ണന്‍, ബാലന്‍ കിഴക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."