'സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരിടത്തുമില്ല'
കോഴിക്കോട്: കേരളത്തിലും കേരളത്തിനു പുറത്തുമെല്ലാം സ്ത്രീകള്‍ക്ക് സുരക്ഷിതത്വമായി ജീവിക്കാനുള്ള സാഹചര്യമല്ല ഉള്ളതെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന ജന. സെക്രട്ടറി പി. സതീദേവി. വലിയ അതിക്രമങ്ങളാണു സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത്. അതേസമയം മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുണ്ടാകുന്നുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീ സുരക്ഷക്ക് മുന്തിയ പരിഗണന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എല്‍.ഡി.എഫ്. സര്‍ക്കാരില്‍ നിന്ന് നല്ല ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്.
സാമൂഹ്യ ചുറ്റുപാടില്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടലുകള്‍ വേണം. സ്ത്രീ സുരക്ഷ സര്‍ക്കാരിന്റെ മാത്രം ബാധ്യതയായി കാണരുത്. കൊട്ടിയൂര്‍ പീഡനക്കേസിലും നടിക്കെതിരായ അതിക്രമത്തിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത് വലിയ കാര്യമാണ്. നടിക്കെതിരായ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെങ്കില്‍ വ്യക്ത ഉറപ്പ്വരുത്തണം .
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ജ നാധിപത്യ മഹിളാ അസോസിയേഷന്റെ മുന്‍ കൈയോടെ രൂപീകരിച്ച സംയുക്ത വേദിയുടെ ആഭി മു ഖ്യത്തില്‍ ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പരിപാടി നടക്കും. കോഴിക്കോട്ട് മുതലക്കുളം കേന്ദ്രീകരിച്ച് മൂന്നു മണിക്കാണ് വനിതാ ദിനാചരണ പരിപാടി നടക്കുക. വാര്‍ത്താസമ്മേളനത്തില്‍ കാനത്തില്‍ ജമീല, സി. ഹാജറ, വി.ഭാഗ്യലക്ഷ്മി, മീനാ നായര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."