നിയമന നിരോധനവും തസ്തിക വെട്ടിക്കുറക്കലും അംഗീകരിക്കാനാകില്ല: അഡ്വ. എം. റഹ്മത്തുല്ല
താമരശ്ശേരി:ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡില്‍ നിയമന നിരോധനവും തസ്തിക വെട്ടിക്കുറക്കലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എസ്.ടി.യു സംസ്ഥാന ജന. സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള. കൂളിവയല്‍ സൈന്‍ കാംപസില്‍ നടന്ന കെ.എസ്.ഇ.പി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപില്‍ മാറുന്ന ലോകം, മതേതര ഇന്ത്യ, പുതിയ തൊഴിലിടം എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ബോര്‍ഡിലെ തൊഴിലിടങ്ങളിലെ അപകടം കുറക്കുന്നതിന് ശാസ്ത്രീയ നടപടി സ്വീകരിക്കണമെന്നും സമ്മര്‍ദ്ദ രഹിതമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഓര്‍ഗനൈസേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എ.കെ അബ്ബാസ് താമരശ്ശേരി അധ്യക്ഷനായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് ഇസ്മാഈല്‍ പി. വയനാട് മുഖ്യപ്രഭാഷണം നടത്തി. കെ.പി. മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് കലാം തിരൂര്‍, ഷാനവാസ് വയനാട്, അബ്ദുല്‍ ഗഫൂര്‍ കാടാമ്പുഴ, സി.എം.എ സമദ് പാലക്കാട്, അബ്ദുല്‍ ഖാദര്‍ തിരുവനന്തപുരം, എന്‍.വി. അലി പെരുമ്പാവൂര്‍, അബ്ദുല്‍ സലാം എറണാകുളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."