മാസ്ക്കിന് വിലകൂട്ടി വ്യാപാരികള്‍; കണ്ണടച്ച് ആരോഗ്യ വകുപ്പ്
കൊല്ലം: കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് ബാധ തടയാനുള്ള മാസ്ക്കിന് ആവശ്യക്കാര്‍ ഏറിയതോടെ ഈടാക്കുന്നത് അമിത വില.
കൈകള്‍ വൃത്തിയാക്കേണ്ടതിന്റെയും മാസ്ക് ഉപയോഗിക്കേണ്ടതിന്റെയും ആരോഗ്യവകുപ്പിന്റെ ബോധവത്കരണം അനുദിനം വര്‍ധിച്ചതോടെയാണ് മാസ്ക് കിട്ടാക്കനിയാകുന്നത്. അടുത്തിടെവരെ ഏഴുരൂപവരെമാത്രം വിലയുണ്ടായിരുന്ന സര്‍ജിക്കല്‍ മാസ്ക്കിന് ജി.എസ്.ടി ഉള്‍പ്പെടെ ഇരുപതു രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. സാധാരണ മാസ്ക്കുകള്‍ ധരിച്ചിട്ടും കാര്യമില്ലെന്നു ചിന്തിക്കുന്നവരും ഏറെയാണ്. ഇതിന് പകരം എന്‍-95 മാസ്ക് ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കപ്പെടുന്നുണ്ട്.
യാത്രയ്ക്ക് പുറപ്പെടുന്നവര്‍ ഉള്‍പ്പെടെ ദിവസവും ആയിരക്കണക്കിന് ആളുകളാണ് മാസ്ക്കിനായി മെഡിക്കല്‍ സ്റ്റോറുകളില്‍ എത്തുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ അമിത വില ഈടാക്കുമ്പോള്‍ മാസ്ക് പലയിടത്തും കിട്ടാത്ത അവസ്ഥയുമുണ്ട്.
രോഗമുള്ളവരോ രോഗികളെ പരിചരിക്കുന്നവരോ ആണ് എന്‍-95 മാസ്ക് ധരിക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
എന്നാല്‍ 125 രൂപ വിലയുണ്ടായിരുന്ന എന്‍-95 മാസ്ക്കിന് ഇപ്പോള്‍ മുന്നൂറ് രൂപയാണ് ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."