HOME
DETAILS

ഉത്തരവുകളിലെ വൈരുധ്യം: പെന്‍ഷന്‍ വാങ്ങാനെത്തിയവര്‍ വലഞ്ഞു

  
backup
January 31 2019 | 02:01 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%88%e0%b4%b0%e0%b5%81%e0%b4%a7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa

മുക്കം: സര്‍ക്കാര്‍ ഉത്തരവുകളിലെ വൈരുധ്യവും അവ്യക്തതയും മൂലം നട്ടംതിരിഞ്ഞ് മുക്കം നഗരസഭയിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മറ്റൊരു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൂടി ലഭിക്കുന്നതിന് അവസരമുണ്ടാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കൂ എന്ന ഉത്തരവിറക്കി.
എന്നാല്‍ കഴിഞ്ഞ ദിവസം വന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വന്തം ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ക്ഷേമനിധി കൈപ്പറ്റുന്നവര്‍ക്ക് ഏതെങ്കിലും ഒരു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൂടി ലഭിക്കുമെന്നും ഇതിനായി ജനുവരി 30 ന് രാവിലെ 10 മണി മുതല്‍ നഗരസഭ പെന്‍ഷന്‍ അദാലത്ത് നടത്തുമെന്നും ഗുണഭോക്താക്കളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദാലത്തില്‍ പങ്കെടുക്കാനെത്തിയവരെ നിരാശപ്പെടുത്തുന്ന വിധത്തിലായിരുന്നു അടുത്ത ഉത്തരവിറങ്ങിയത്. നിലവില്‍ വികലാംഗ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മാത്രമേ രണ്ടാമതൊരു പെന്‍ഷന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ എന്നായിരുന്നു പുതിയ ഉത്തരവ്. നഗരസഭയുടെ അറിയിപ്പ് വിശ്വസിച്ച് കൃത്യ സമയത്തു തന്നെ പെന്‍ഷന്‍ വാങ്ങാനായി മുക്കം ഇം.എം.സ് ഓഡിറ്റോറിയത്തിലെത്തിയ ഗുണഭോക്താക്കള്‍ നിരാശരായി മടങ്ങുകയായിരുന്നു.  വാര്‍ധക്യത്താലും രോഗത്താലും വലയുന്ന പെന്‍ഷന്‍ ഗുണഭോക്താക്കളെ വലച്ച നടപടിയില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago