സഹായം വേണ്ട ന്യൂനപക്ഷങ്ങള്‍ പാകിസ്താനില്‍ പോകൂ
ബംഗളൂരു: സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ് ദുരൈസ്വാമിയെ വ്യാജനെന്നും പാക് ചാരനെന്നും ആക്ഷേപിച്ച ബി.ജെ.പി എം.എല്‍.എ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്.
സാമ്പത്തികസഹായം വേണ്ട ന്യൂനപക്ഷങ്ങള്‍ പാകിസ്താനില്‍ പോകൂവെന്നായിരുന്നു കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എയായ ബാസന്ഗൗഡ പാട്ടീല്‍ യത്നാലിന്റെ പരാമര്‍ശം.
ന്യൂനപക്ഷ സമുദായത്തിലെ നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തികസഹായം നല്‍കാനായി കോണ്‍ഗ്രസ് നടപ്പാക്കിയ 'ഷാദി ഭാഗ്യ' പദ്ധതി പിന്‍വലിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് സംസാരിക്കവെയാണ് യത്നാല് വിവാദ പ്രസ്താവന നടത്തിയത്. ഈ പദ്ധതി പിന്‍വലിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇവിടെ ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് വിവാഹപദ്ധതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."